ഓണം അടച്ചു പൊളിക്കാൻ; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് ബാ​ങ്കു​ക​ളി​ൽനി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ക്കാം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ​ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് ബാ​ങ്കു​ക​ളി​ൽ നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ക്കാ​ൻ സം​വി​ധാ​നം. ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം സ്വീ​ക​രി​ക്കു​ന്ന ബാ​ങ്കി​ലെ സാ​ല​റി അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​തി​രി​ക്കു​ക​യും ഓ​ണം അ​ഡ്വാ​ൻ​സ്, ബോ​ണ​സ് എ​ന്നി​വ മു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ​യും ഇ​പ്പോ​ൾ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശിക​യാ​ണ്.

കെഎ​സ്ആ​ർടിസിയു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി അ​നു​സ​രി​ച്ച് ഇ​ത്ത​വ​ണ​യും കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. ഓ​ണ​ത്തി​ന് അ​ഡ്വാ​ൻ​സോ ബോ​ണ​സോ കി​ട്ടാ​ൻ സാ​ധ്യ​ത​യു​മി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ​തു​ക ശ​മ്പ​ള അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ളി​ൽ നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റാ​യി ല​ഭി​ക്കു​മെന്ന് ​ഫോ​റം ഫോ​ർ ജ​സ്റ്റി​സ് (എ​ഫ് എ​ഫ് ജെ) ​പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​ദീ​പ് അ​റി​യി​ച്ചു.

ആ​റു മാ​സ ഗ​ഡു​ക്ക​ളാ​യി തു​ച്ഛ​മാ​യ പ​ലി​ശ​യോ​ടെ ഓ​വ​ർ ഡ്രാ​ഫ്റ്റ് തു​ക തി​രി​ച്ച​ട​യ്ക്ക​ണം. ബാ​ങ്കു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫാ​റ​ത്തോ​ടൊ​പ്പം പ്രോ​മി​സ​റി നോ​ട്ടു​മു​ണ്ടാ​കും.

ആ​ധാ​ർ , പാ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ൾ, ഫോ​ട്ടോ, റ​വ​ന്യൂ സ്റ്റാ​മ്പ് , ആ​റ് മാ​സ​ത്തെ സാ​ല​റി സ്ലി​പ്പ് എ​ന്നി​വ ഓ​വ​ർ ഡ്രാ​ഫ്റ്റി​നാ​യി ഹാ​ജ​രാ​ക്ക​ണം.

ആ​റ് മാ​സ​ത്തെ സാ​ല​റി സ്ലി​പ്പ് ജി-​സ്പാ​ർ​ക്കി​ൽ ല​ഭ്യ​മാ​കും. ഓ​ണ​ക്കാ​ല​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ഫ് എ​ഫ് ജെ ​അ​റി​യി​ച്ചു.

Related posts

Leave a Comment