തിരുവനന്തപുരം: കിഫ്ബി കടമെടുപ്പിലെ അപകടം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും നേരത്തേ പ്രകടിപ്പിച്ചിരുന്നതായി വിവരം. ധനസ്ഥിതിയെ ബാധിക്കുമെന്നറിയിച്ചിട്ടും മുന്നോട്ടു പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആശങ്ക അറിയിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തു വന്നു. ധന സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. നിലവിലെ കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ഏതു വിധത്തില്‍ കിഫ്ബി കടമെടുത്താലും അത് സര്‍ക്കാരിന്റെ പരിമിതിമായ ധനലഭ്യതയെയും ദൈനംദിന പ്രവര്‍ത്തനത്തെയും ബാധിക്കും. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം അനുകൂലമായി വന്നാല്‍ മാത്രമേ കടമെടുപ്പും ഗ്യാരന്റിയും നിര്‍ദേശിച്ച പ്രകാരം നടപ്പിലാക്കാന്‍ കഴിയൂ എന്നും കെ.എന്‍. ബാലഗോപാല്‍ ഫയലിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് മുന്‍ ധനമന്ത്രിയുടെ നിലപാട് പുറത്തു വന്നിരിക്കുന്നത്.2023 ഒക്ടോബറിലാണ് കെ.എന്‍. ബാലഗോപാലിന്റെ കുറിപ്പ്. ‘മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ആവശ്യമായ…
Read MoreDay: October 19, 2026
ബോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്‍കാതെ കടവുഭാഗം സിനഗോഗിനു മുന്നിലെ തീവയ്പുകേസ് പ്രതി പൊലിസിനെ വട്ടംകറക്കുന്നു
കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ യഹൂദ ആരാധനാലയമായ കടവുഭാഗം സിനഗോഗിനു മുന്നിലെ തീവയ്പുകേസ് പ്രതി എബിന് പോളുമായി പൊലിസ് ഇന്നലെ തെളിവെടുപ്പു നടത്തി. സിനഗോഗിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. സിനഗോഗിനു മുന്നില്‍ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോട് വിശദീകരിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു തെളിവെടുപ്പ്. അവധിദിവസമായതിനാല്‍ മാര്‍ക്കറ്റിനകത്ത് തിരക്കുണ്ടാകില്ലെന്നു കണ്ടാണ് തെളിവെടുപ്പ് ഇന്നലെ നടത്തിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ പൊലിസ്, എബിന് തീയിട്ട സിനഗോഗിനു മുന്നിലെ ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയിലായിരുന്നു തെളിവെടുപ്പു നടത്തിയത്. ബാനറുകളും ഫ്ലക്സുകളുമുള്പ്പടെ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോടു വിശദീകരിച്ചു. 20 അംഗ അന്വേഷണസംഘത്തിന്റെ തലവന്‍ എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോമിന്റെ നേതൃത്വത്തിലായിരുന്നു പത്തു മിനിറ്റ് മാത്രം നീണ്ട തെളിവെടുപ്പ്. പൊലിസിനെ വട്ടംകറക്കി പ്രതി ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ പ്രതി എബിന് പോള്‍ പൊലിസിനെ വട്ടം കറക്കുകയാണ്. ബോസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് എബിന് പ്രവര്‍ത്തിച്ചിരുന്നതെന്നു…
Read Moreയാത്രാമധ്യേ മൂന്ന് സഹോദരങ്ങൾക്ക് സംഭവിച്ച അത്ഭുതം; ക്രിക്കറ്റ് ഇതിഹാസത്തെ നേരിൽ കണ്ടു, ഇൻഡിഗോ വിമാനത്തിൽ നടന്ന ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ വൈറലാകുന്നു
ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ അപ്രതീക്ഷിതമായി കണ്ട് മൂന്ന് സഹോദരങ്ങൾ. യാത്രാവേളയിൽ ക്രിക്കറ്റ് ഇതിഹാസത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ സഹോദരങ്ങൾ. ഒപ്പം അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചു. യാത്രയ്ക്കിടയിൽ രാഹുൽ ദ്രാവിഡിനെ കണ്ടുമുട്ടിയ സന്തോഷം @bhai.saaabb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. “ഇന്ദിരാനഗറിലെ ഗുണ്ട, എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തിയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനയാത്രയ്ക്കിടയിൽ ദ്രാവിഡിനെ കണ്ട സഹോദരങ്ങളിൽ ഒരാൾ അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിക്കുകയും, മറ്റൊരാൾ ആ നിമിഷം ക്യാമറയിൽ പകർത്തുകയും ചെയ്തു. ആരാധകന്റെ അഭ്യർത്ഥന സ്നേഹത്തോടെ സ്വീകരിച്ച ദ്രാവിഡ് വളരെ ശാന്തതയോടെയാണ് അവരോട് പെരുമാറിയത്. വിമാനത്തിൽ നിന്നിറങ്ങി എയർപോർട്ട് ബസിൽ വെച്ചും ഇവർക്ക് ക്രിക്കറ്റ് താരത്തെ വീണ്ടും കാണാൻ സാധിച്ചു. 2.4 ദശലക്ഷത്തിലധികം…
Read Moreഅമ്മ ഏഴാമത്തെ കുഞ്ഞിനു ജന്മം നൽകുമ്പോൾ രണ്ടു വയസുകാരൻ പട്ടിണി മൂലം മരിച്ചു
ഹരിപ്പാട്: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകവേ, കാർത്തികപ്പള്ളിയിൽ വീട്ടിൽ അവശനിലയിലായ രണ്ടു വയസുകാരന് ദാരുണാന്ത്യം. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് ആവശ്യത്തിന് ആഹാരമോ ശരിയായ പരിചരണമോ ലഭിക്കാതെ മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പട്ടിണിമരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് പൊലിസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോയില്ല. എന്നാൽ…
Read Moreമാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ വിമർശനം തുടരുന്നു; ‘ഒന്നും മറന്നിട്ടില്ല വിജയാ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’
കോട്ടയം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ വിമർശനം തുടരുന്നു. വിവാദം കത്തുന്നതിനിടെ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഒന്നും മറന്നിട്ടില്ല വിജയാ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക് തുടങ്ങിയ വാചകങ്ങളാണ് ഫ്ലെക്സുകളിലുള്ളത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ വിമർശനത്തിന് പാർട്ടിക്കുള്ളിൽ പിന്തുണയേറുകയാണ്. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും മാസപ്പടി കേസിലെ സർക്കാർ നിലപാടും തമ്മിൽ ബന്ധപ്പെടുത്തി രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ പിണറായി വിജയനാണെന്നും ഇക്കാര്യം മറക്കണോയെന്നും മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസവും ചോദിച്ചിരുന്നു. ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചിട്ടില്ലെന്ന വിമർശനവും അദ്ദേഹം…
Read Moreസംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ ചൊവ്വാഴ്ച രാവിലെ 08.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് രാവിലെ 08.30 മുതൽ ചൊവ്വാഴ്ച രാവിലെ 08.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ…
Read Moreതെരുവുയുദ്ധം, കൊള്ള, തീവയ്പ്; ഫ്രാൻസിലെ അക്രമാസക്തമായ വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ
പാരിസ്: ഫ്രാൻസിലെ അക്രമാസക്തമായ വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ടെലിവിഷൻ ചാനൽവഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ രീതിയിൽ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതലുകൾ നശിപ്പിക്കുന്നതും കൊള്ളയടിയും തടയാൻ പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. ഇതിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ കത്തിക്കുകയും കടകൾ…
Read Moreബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെ വധശ്രമം; സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലിസ് പുറത്തുവിട്ടു
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. വധശ്രമവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലിസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. മുംബൈ രജിസ്ട്രേഷനിലുള്ള ബൈക്കാണ് കണ്ടെത്തിയത്. അതേസമയം ആക്രമണത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും താരത്തിനു പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ നടന്റെ ചിത്രങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ടൈഗറിന്റെ വലതുകൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണുള്ളത്. വലതുതോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസിംഗ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് ഏക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്. സംഭവത്തിൽ നടനും അമ്മ ആയിഷ ഷ്റോഫും വലിയ ഭീതിയിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുംബൈയിൽ ഗുണ്ടായിസവും…
Read More