ബസ് നമ്പർ ഞങ്ങൾക്കറിയാം..! കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​ള്ളി​മ​തി​ൽ ത​ക​ർ​ന്ന സം​ഭ​വം; മതിൽ നിർമിച്ച് നൽകാമെന്ന് പറഞ്ഞ് ബസ് ഡ്രൈവർ നൽകിയത് വ്യാജ അഡ്രസും ഫോൺ നമ്പരും

ksrtc-mathilആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി  ബ​സി​ടി​ച്ച് പ​ള്ളി​മ​തി​ൽ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​ള്ളി അ​ധി​കൃ​ത​ർ ആ​ലു​വ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ക​ഴി​ഞ്ഞ ജൂ​ണ്‍ 26നാ​ണ് ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ൽ നി​ന്ന്  സ​ർ​വീ​സ് റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ബ​സ് തോ​ട്ട​യ്ക്കാ​ട്ടു​ക​ര സി​ഗ്ന​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് ആ​ൻ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. മ​തി​ലും ഗേ​റ്റും ത​ക​ർ​ത്താ​ണ്  ബ​സ് നി​ന്ന​ത്.

സം​ഭ​വ​സ​മ​യ​ത്ത് നാ​ട്ടു​കാ​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ർ​ന്ന് വാ​ഹ​നം ത​ട​യു​ക​യും പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം ഡ്രൈ​വ​ർ വി​കാ​രി​യ​ച്ച​നെ സ​മീ​പി​ച്ച് ഗേ​റ്റും മ​തി​ലും പ​ണി​തു​ത​രാ​മെ​ന്ന് ഉ​റ​പ്പു ന​ല്കി​യ​തി​നെ​തു​ട​ർ​ന്ന്  വി​ട്ട​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പേ​രും മൊ​ബൈ​ൽ ന​ന്പ​റും മാ​റ്റി ന​ല്കി ഡ്രൈ​വ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ള്ളി വി​കാ​രി​യും ഇ​ട​വ​ക​ക്കാ​രും പോ​ലീ​സി​നു പ​രാ​തി ന​ല്കി.

ഇ​തോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി എം​ഡി,  എ​ടി​ഒ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 30നു ​പ​ള്ളി തി​രു​നാ​ൾ ആ​യ​തി​നാ​ൽ പ​ള്ളി​യു​ടെ മ​തി​ലും ഗേ​റ്റും പ​ള്ളി അ​ധി​കാ​രി​ക​ൾ പു​തു​ക്കി​പ്പ​ണി​തു. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലെ കെ​എ​ൽ-15 8757 ആ​ർ​എ​ൻ​എം 476-ാം ന​ന്പ​ർ ബ​സാ​ണ് മ​തി​ലി​ൽ ഇ​ടി​ച്ച​ത്.

Related posts