ചൈ​ന​യെ വെ​ല്ലാ​ൻ ഇ​ന്ത്യ; ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ല​ഡാ​ക്കി​ൽ വ​രു​ന്നു

പ​ര​വൂ​ർ: ലോ​ക റെ​യി​ൽ​വേ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​ര​ധ്യാ​യം കു​റി​ക്കാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്നു. ബി​ലാ​സ്പൂ​ർ–​മ​ണാ​ലി–​ലേ റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഭാ​ഗ​മാ​യി ല​ഡാ​ക്കി​ലെ ത​ഗ്ലാം​ഗ് ലാ-​യി​ൽ (തെം​ഗ്ല) ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു.സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 17,580 അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഈ ​സ്റ്റേ​ഷ​ൻ, നി​ല​വി​ൽ ചൈ​ന​യു​ടെ കൈ​വ​ശ​മു​ള്ള റിക്കാർ​ഡാ​ണ് ത​ക​ർ​ക്കാ​ൻ പോ​കു​ന്ന​ത്. ചൈ​ന​യി​ലെ താം​ഗു​ല സ്റ്റേ​ഷ​ൻ 16,627 അ​ടി ഉ​യ​ര​ത്തി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​റെ​യി​ൽ​വേ ലൈ​ൻ ചൈ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ല​ഡാ​ക്ക് മേ​ഖ​ല​യ്ക്ക് ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും ത​ട​സ​മി​ല്ലാ​ത്ത ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കും. അ​തി​ർ​ത്തി​യി​ലേ​ക്ക് സൈ​നി​ക​രെ​യും ഭാ​ര​മേ​റി​യ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളെ​യും അ​തി​വേ​ഗം എ​ത്തി​ക്കാ​ൻ ഇ​ത് ഇ​ന്ത്യ​ൻ സേ​ന​യെ സ​ഹാ​യി​ക്കും. ദേ​ശീ​യ സു​ര​ക്ഷ​യി​ലും പ്ര​തി​രോ​ധ ലോ​ജി​സ്റ്റി​ക്സി​ലും ഈ ​പാ​ത വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കും.

ഏ​ക​ദേ​ശം 489 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ അ​ദ്ഭു​ത​ക​ര​മാ​യ എ​ൻ​ജി​നിയ​റി​ംഗ് നി​ർ​മി​തി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ആ​കെ ദൂ​ര​ത്തി​ന്‍റെ 55 ശ​ത​മാ​ന​വും (ഏ​ക​ദേ​ശം 270 കി​ലോ​മീ​റ്റ​ർ) തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 62-ല​ധി​കം തു​ര​ങ്ക​ങ്ങ​ൾ ഇ​തി​നാ​യി നി​ർ​മി​ക്കും. ആ​ഴ​മേ​റി​യ ഗ്ലേ​ഷ്യ​ൽ താ​ഴ്‌​വ​ര​ക​ൾ​ക്കും ന​ദി​ക​ൾ​ക്കും കു​റു​കെ 120-ല​ധി​കം വ​ൻ​കി​ട പാ​ല​ങ്ങ​ൾ നി​ർ​മി​ക്കും.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഭൂ​ഗ​ർ​ഭ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കീ​ലോ​ങ്ങി​ൽ വ​രും. ഇ​ത് പൂ​ർ​ണ​മാ​യും ഒ​രു തു​ര​ങ്ക​ത്തി​നു​ള്ളി​ലാ​യി​രി​ക്കും നി​ർ​മി​ക്കു​ക. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് ലേ​യി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം പ​കു​തി​യാ​യി കു​റ​യും. നി​ല​വി​ൽ റോ​ഡ് മാ​ർ​ഗം 40 മ​ണി​ക്കൂ​ർ എ​ടു​ക്കു​ന്ന യാ​ത്ര ട്രെ​യി​നി​ൽ 20 മ​ണി​ക്കൂ​റാ​യി മാ​റും.

ഏ​ക​ദേ​ശം 1.31 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ല​ഡാ​ക്കി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ഈ ​റെ​യി​ൽ ലി​ങ്ക് വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment