കൈമലർത്തി കെഎസ്ആർടിസി;  സൂക്ഷിച്ചാൽ കൈയിലെ പണം പോകില്ല; സി​ഗ്ന​ൽ സ്ഥ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​യാ​ൽ ജീ​വ​ന​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ക​ൾ


ചാ​ത്ത​ന്നൂ​ർ : ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ജീ​വ​ന​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്ന് കെ ​എ​സ് ആ​ർ ടി ​സി.

ട്രാ​ഫി​ക് സി​ഗ്ന​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​ഗ്ന​ൽ കാ​ത്ത് ബ​സു​ക​ൾ കി​ട​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ ചാ​ടി​യി​റ​ങ്ങാ​റു​ണ്ട്. ഇ​ത​റി​യാ​തെ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യും ചാ​ടി​യി​റ​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കെ ​എ​സ് ആ​ർ ടി ​സി വി​ല​യി​രു​ത്തു​ന്നു. സി​ഗ്ന​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വാ​തി​ലു​ക​ൾ തു​റ​ന്ന് കൊ​ടു​ക്ക​രു​ത്.

ഏ​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ നി​ർ​ബ​ന്ധ​മാ​യി ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചാ​ൽ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ണ്ട​ക്ട​റും ഡ്രൈ​വ​റും മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ൾ.

ഇ​തു മൂ​ല​മു​ണ്ടാ​ക്കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment