പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി റ​ദ്ദാക്ക​ണം: പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്കും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​ക്കെ​തി​രാ​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി റ​ദ്ദാ​ക്ക​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ലിം​ഗ​ഭേ​ദം മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി​യു​ള്ള പ​ദ്ധ​തി ഭ​ര​ണ​ഘ​ന​ടാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​ക്ഷേ​പം. എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​ര്‍​ദൗ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​നാ​യി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കും.

ശാ​സ്ത്രീ​യ പ​ഠ​ന​മോ സാ​മ്പ​ത്തി​ക ആ​ഘാ​ത​മോ വി​ല​യി​രു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​രു​മാ​ന പ​രി​ധി​യോ താ​മ​സ യോ​ഗ്യ​ത​യോ പ്ര​ത്യേ​ക പി​ന്നാ​ക്കാ​വ​സ്ഥ​യോ പ​രി​ഗ​ണി​ക്കാ​തെ കേ​വ​ലം ലിം​ഗ​ഭേ​ദം മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി ആ​നു​കൂ​ല്യം ന​ല്‍​കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ര്‍​ട്ടി​ക്കി​ള്‍ 14, 15 (1) എ​ന്നി​വ ഉ​റ​പ്പു ന​ല്‍​കു​ന്ന സ​മ​ത്വ​ത്തി​ന്‍റേ​യും വി​വേ​ച​ന​മി​ല്ലാ​യ്മ​യു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം.

ഉ​യ​ര്‍​ന്ന ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന സ്ത്രീ​ക്ക് സൗ​ജ​ന്യ യാ​ത്ര ല​ഭി​ക്കു​മ്പോ​ള്‍ തു​ച്ഛ​മാ​യ ദി​വ​സ വേ​ത​ന​ക്കാ​ര​നാ​യ പു​രു​ഷ​ന്‍ ടി​ക്ക​റ്റ് ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം അ​തേ​പ​ടി ന​ട​പ്പി​ലാ​ക്കി. ഇ​തു​വ​ഴി പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും കേ​സ് തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ പ​ദ്ധ​തി​യു​ടെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ജൂ​ണ്‍ 15ന് ​ആ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണും ചേ​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts

Leave a Comment