പുതുതായി കിട്ടിയ റേഷൻകാർഡ് കണ്ട അന്നമ്മ ഞെട്ടി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ ജഡ്ജി!

ഇ​രി​ട്ടി: പുതുതായി കിട്ടിയ റേഷൻകാർഡ് കണ്ട അന്നമ്മ ഞെട്ടി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ ജഡ്ജി! ഇ​രി​ട്ടി താ​ലൂ​ക്കി​ൽ​പ്പെ​ട്ട എ​ട​പ്പു​ഴ​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച റേ​ഷ​ന്‍ കാ​ര്‍​ഡി​ലാ​ണ് വീ​ട്ട​മ്മ​യെ അ​ധി​കൃ​ത​ര്‍ ജ​ഡ്ജി​യാ​ക്കി​യ​ത്. എ​ട​പ്പു​ഴ​യി​ലെ മ​ങ്ക​ത്താ​ന​ത്ത് അ​ന്ന​മ്മ​യു​ടെ പേ​രി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡി​ലാ​ണ് വ്യാ​പ​ക തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യ​ത്.

വീ​ട്ടു​പേ​രും തെ​റ്റി​ച്ചാ​ണ് കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് എം.​എം. ഇ​മ്മാ​നു​വ​ലി​ന്‍റെ വ​യ​സാ​യ 62 അ​ന്ന​മ്മ​യ്ക്കാ​ണ് കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്ന​മ്മ​യു​ടെ വ​യ​സാ​യ 58 ഭ​ര്‍​ത്താ​വി​നും ന​ല്‍​കി. മ​ങ്ക​ത്താ​ന​ത്ത് എ​ന്നു​ള്ള വീ​ട്ടു​പേ​രി​ലും അ​ക്ഷ​ര​ത്തെ​റ്റു​ണ്ടാ​ക്കി. തെ​റ്റു​ക​ൾ തി​രു​ത്താ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ​യും കു​ടും​ബ​വും.

Related posts