പാ​ല​ക്കാ​ട്ടെ മി​ടു​ക്കി​ക​ളാ​യ ബാ​ല​ശാ​സ്ത്ര​ജ്ഞ​ർ ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത​ല ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് മ​ത്സ​ര​ത്തി​ൽ നി​ന്നും പാ​ല​ക്കാ​ട് കാ​ണി​ക്ക​മാ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ.് അ​ഷ്ന​യും എം.​ഗോ​പി​ക​യും ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ല ശാ​സ്ത്ര​ജ്ഞ​രാ​യി.

ജി​ല്ല​യി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 87 ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ജ​ല വി​ഭ​വ വി​നി​യോ​ഗ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ (സി ​ഡ​ബ്ലി​യു.​ആ​ർ.​ഡി.​എം) ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള ശാ​സ്ത്ര വി​ദ​ഗ്ദ​ർ പ​രി​ശോ​ധി​ച്ച​ത്.

അ​തി​ൽ അ​ഷ്ന​യും ഗോ​പി​ക​യും ഗൈ​ഡ് എം.​സ്മി​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ മ​ല​ത്തെ പൊ​ടി രൂ​പ​ത്തി​ലു​ള്ള മി​ക​ച്ച ജൈ​വ വ​ള​മാ​യും കു​ടി​വെ​ള്ള​മാ​യും വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്. ആ​ർ​ക്കും അ​രോ​ച​ക​മി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന ത​ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു ക​ണ്ടെ​ത്ത​ലാ​ണ് ഇ​വ​രെ ദേ​ശീ​യ ത​ല ബാ​ല​ശാ​സ്ത്ര മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​വാ​ൻ കാ​ര​ണ​മാ​യ​ത്.

ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല മ​ത്സ​രാ​ർ​ത്ഥി​കളുടെ കണ്ടെത്തലുകൾക്കൊപ്പം മാ​റ്റു​ര​ക്ക​പ്പെ​ടു​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ഗു​രു​വാ​യൂ​ര​പ്പ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ നി​ന്ന് ആ​കെ പ​ത്ത് ഗ​വേ​ഷ​ണ​ങ്ങ​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ആ​റെ​ണ്ണം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കുന്നുണ്ട്.കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലാ​ണ് പ​രി​പാ​ടി​യു​ടെ കേ​ര​ള​ത്തി​ലെ സം​ഘാ​ട​ക​ർ.

Related posts