ചെ​ല്ല​പ്പേ​ര്പോ​ലും മാ​ര​കം; ജ​പ്പാ​ൻ പ​പ്പ​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച​ത് ലോ​റെ സെ​പാം; എ​യ്ഡ്സ് കാ​രി​യ​റെ​ന്ന് വി​ളി​പ്പേ​രു​ള്ള മ​യ​ക്കു​മ​രു​ന്ന് അ​തീ​വ മാ​ര​ക​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​ൻ​മാ​ദ ല​ഹ​രി പ​ക​രാ​ൻ എ​ത്തി​ച്ച ലോ​റെ സെ​പാം ഇ​ഞ്ച​ക്ഷ​ൻ ഐ​പി എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.

ആ​ലു​വ ക​രു​മാ​ലൂ​ർ കൊ​റ്റ​ൻ​കു​ള​ങ്ങ​ര പ​ല്ലാ​ക്ക​പ്പ​റ​മ്പ് കെ.​കെ. അ​നൂ​പ് (40) ആ​ലു​വ ദേ​ശം ക​ട​വ് മ​ണി​വി​ലാ​സം വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ(​ജ​പ്പാ​ൻ പ​പ്പ​ൻ- 31) എ​ന്നി​വ​രാ​ണ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടീം, ​ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് നാ​ല് ലോ​റെ​സെ​പാം മ​യ​ക്കു​മ​രു​ന്ന് ആ​പ്യൂ​ളു​ക​ളും ഇ​ത് കു​ത്തി വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ചു​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഛർ​ദ്ദി​ക്കാ​തി​രി​ക്കാ​നു​ള്ള ആം​പ്യൂ​ളു​ക​ളും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന്യൂ​ജ​ന​റേ​ഷ​ൻ ബൈ​ക്കും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​ടി​വ​സ്ത്ര​ത്തി​ൽ പ്ര​ത്യേ​കം അ​റ​ക​ൾ നി​ർ​മി​ച്ച് അ​തി​ൽ ആ​യി​രു​ന്നു ആം​പ്യൂ​ളു​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ട​യി​ൽ ജ​പ്പാ​ൻ പ​പ്പ​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പ്ര​ഭാ​ക​ര​നും, സു​ഹൃ​ത്ത് അ​നൂ​പും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യെ​ങ്കി​ലും ഒ​രു​മി​ച്ച് പി​ടി​യി​ലാ​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യാ​ണ്.

ആ​ലു​വ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന് പ​ടി​ഞ്ഞാ​റ് വ​ശം ന്യൂ​ജ​ന​റേ​ഷ​ൻ ബൈ​ക്കി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റാ​ൻ ഇ​ട​നി​ല​ക്കാ​ര​നെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രും എ​ക്സൈ​സ് സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് മ​യ​ക്കു​മ​രു​ന്നും ബൈ​ക്കും ഉ​പേ​ക്ഷി​ച്ച് ആ​ലു​വ പ്രൈ​വ​റ്റ് ബ​സ്റ്റാ​ന്‍റി​ന് അ​ക​ത്ത് കൂ​ടി ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ക്സൈ​സ് സം​ഘം പി​ൻ​തു​ട​ർ​ന്ന് ചെ​ന്ന് ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ഇ​വ​ർ മാ​ര​ക അ​ക്ര​മം അ​ഴി​ച്ച് വി​ട്ട​ത് സം​ഭ​വം ക​ണ്ട് നി​ന്ന​വ​രി​ൽ ഭീ​തി പ​ട​ർ​ത്തി.

കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും
ഈ ​മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ സേ​ലം, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക​ട​ത്തി​കൊ​ണ്ട് വ​ന്നി​ട്ടു​ള്ള​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യ നി​ഗ​മ​നം. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഈ ​മ​യ​ക്കു മ​രു​ന്നു​ക​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​വ​രി​ൽ നി​ന്ന് മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​വ​രെ ക​ണ്ടെ​ത്തി എ​ക്സൈ​സി​ന്‍റെ സൗ​ജ​ന്യ ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് എ​ക്സൈ​സ്.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ഡി. ടോ​മി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ജി​ത്ത് ആ​ർ. നാ​യ​ർ, ജെ ​അ​ര​വി​ന്ദ് എ​ന്നി​വ​രും ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ചി​ലെ ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ലി​ജി ആ​ന്‍റ​ണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു സോ​മ​ൻ, ആ​കാ​ശ് കൃ​ഷ്ണ, നി​തി​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ ക​ബീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ലോ​റെ​സെ​പാം
അ​മി​ത ഭ​യം , ഉ​ത്ക​ണ്ഠ എ​ന്നി​ങ്ങ​നെ​യു​ള്ള മാ​സ​സീ​ക വി​ഭ്രാ​ന്തി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സ​മാ​ശ്വാ​സ​ത്തി​നാ​യും അ​പ​സ്മാ​രം, ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​മ്പു​ള്ള സെ​ഡേ​ഷ​ൻ, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വേ​ദ​ന സം​ഹാ​രി എ​ന്നീ അ​വ​സ്ഥ​ക​ൾ​ക്കും രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ബെ​ൻ​സോ​ഡി​യാ​സെ​പൈ​ൻ മ​രു​ന്നാ​ണ് ലോ​റെ​സെ​പാം.

ഇ​തി​ന്‍റെ അ​നാ​വ​ശ്യ​മാ​യ ഉ​പ​യോ​ഗം പേ​ശി​ക​ളു​ടെ ബ​ല​ഹീ​ന​ത, ശ്വാ​സ​മെ​ടു​ക്കാ​നു​ള്ള പ്ര​യാ​സം, അ​മി​ത ര​ക്ത സ​മ​ർ​ദ്ദം എ​ന്നി​വ​യ്ക്ക് ഇ​ട​യാ​കു​വാ​നും മ​നുഷ്യ ശ​രീ​ര​ത്തി​ലെ നാ​ഡീ​വ്യൂ​ഹ​ങ്ങ​ൾ​ക്ക് സാ​ര​മാ​യ ക്ഷ​തം സം​ഭ​വി​ക്കാ​നും മൂ​ക​മാ​യ അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​രാ​നും ഇ​തേ തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം വ​രെ സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഒ​രു നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് എ​യ്ഡ്സ് കാ​രി​യ​ർ എ​ന്ന വി​ളി​പ്പേ​രു​ള്ള മാ​ര​ക മ​യ​ക്കു മ​രു​ന്നാ​യ ഇ​ഞ്ച​ക്ഷ​ൻ ആ​പ്യൂ​ളു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഒ​രേ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് മ​യ​ക്ക് മ​രു​ന്ന് കു​ത്തി വ​യ്ക്കു​ന്ന​താ​ണ് രീ​തി. നേ​ര​ത്തെ വ്യാ​ജ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ത്ത​രം ആം​പ്യൂ​ളു​ക​ൾ വാ​ങ്ങു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ഇ​തി​ന് പൂ​ർ​ണ്ണ​മാ​യും ത​ട​യി​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

ഷെ​ഡ്യൂ​ൾ​ഡ് H1 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​മ​യ​ക്ക് മ​രു​ന്ന് വ​ള​രെ അ​പൂ​ർ​വം മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലൂ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. ഈ ​മ​യ​ക്ക് മ​രു​ന്ന് ഗു​ളി​ക​ക​ൾ ട്രി​പ്പി​ൾ പ്രി​സ്ക്രി​പ്ഷ​ൻ വ​ഴി ല​ഭി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​ട്രി​പ്പി​ൾ പ്രി​സ്ക്രി​പ്ഷ​നു​ക​ളി​ൽ ഒ​ന്ന് കു​റി​ച്ച് കൊ​ടു​ക്കു​ന്ന ഡോ​ക്ട​റു​ടെ കൈ​വ​ശ​വും മ​റ്റൊ​ന്ന് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ വ​യ്ക്കു​ന്ന​തി​നും മൂ​ന്നാ​മ​ത്തേ​ത് രോ​ഗി​യു​ടെ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ്.

Related posts

Leave a Comment