ലക്ഷദ്വീപ് നിവാസികളുടെ നെഞ്ച് തകർത്ത് ജെസിബിയുടെ സംഹാര താണ്ഡവം; ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ വ​ള്ള​ങ്ങ​ളും ഷെ​ഡു​ക​ളും ന​ശി​പ്പി​ച്ച് അഡ്മിനിസ്ട്രേറ്ററുടെ കിതാര നീക്കം



കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. തീ​ര​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ദ്വീ​പി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളും ഷെ​ഡു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ഏ​പ്രി​ൽ 28ന് ​രാ​ത്രി​യി​ലാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഷെ​ഡു​ക​ളും വ​ള്ള​ങ്ങ​ളു​മെ​ല്ലാം പൊ​ളി​ച്ച​ടു​ക്കി​യ​ത്. ഇ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ദ്വീ​പ് നി​വാ​സി​ക​ൾക്ക് പ്ര​തി​ക​രി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല.

പി​റ്റേ​ദി​വ​സം രാ​വി​ലെ വീ​ടു​ക​ളി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ചകൾ ഞെട്ടിക്കുന്നതും ദുഃ​ഖ​ക​ര​വുമാ​യി​രു​ന്നു​വെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment