ചേ​രാ​നെ​ല്ലൂ​ര്‍ ബെ​ന്‍​സ് അ​പ​ക​ടം; പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കു മാ​റ്റി, സ​ർ​ക്കാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​രി​ല്‍ 17 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച ബെ​ന്‍​സ് കാ​റി​ടി​ച്ച് മ​രി​ച്ച ജ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

കേ​സ് ശ​രി​യാ​യ ദി​ശ​യി​ൽ പോ​കും. സ​ർ​ക്കാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്. നീ​തി​യും നി​യ​മ​വും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യാ​ണെ​ന്നും നി​യ​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല എ​ന്ന പ​രാ​തി​ക​ൾ ഉ​ണ്ട്. പ​രി​ഷ്ക​ര​ണ​ത്തി​ന്റെ കാ​ര്യം ആ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ല​ഹ​രി ഉ​പ​യോ​ഗി​ച്ചു വാ​ഹ​നം ഓ​ടി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വും. പൊ​ലി​സ് പ​രി​ശോ​ധ​ന​യി​ൽ ആ​രു​മി​നി പ​രാ​തി പ​റ​യ​രു​ത്. അ​പ്പീ​ലി​ലെ പ്രോ​സി​ക്യൂ​ഷ​ൻ പി​ഴ​വ് ഗു​രു​ത​ര പി​ഴ​വ​ല്ല. അ​ത് തി​രു​ത്തി ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​ദ്ര കീ​ർ​ത്തി എ​നി​ക്ക് മ​ക​ളെ പോ​ലെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ന​ൽ​കി​യ ഉ​റ​പ്പി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ജ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ഭ​ദ്ര കീ​ർ​ത്തി​യും പ്ര​തി​ക​രി​ച്ചു.

ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ടം: പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി മാ​റ്റി, തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കു മാ​റ്റി. കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​പ്പീ​ല്‍ തി​രു​ത്തി ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​പ്പീ​ല്‍ ന​ല്‍​കി​യ​തി​ല്‍ പ്രോ​സി​ക്യൂ​ഷ​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ന്‍റെ പേ​രും മ​റ്റ് വ്യ​ക്തി​വി​വ​ര​ങ്ങ​ളും അ​പ്പീ​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി പു​തി​യ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​ഹ​ര്‍​ജി ഇ​ന്ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment