ല​യ​ണ​ൽ മെ​സി​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം; ബെ​നി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മി​ന്നു​ന്ന വി​ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബെ​നി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം (3-0). ബ്യൂ​ണ​സ് ഐ​റി​സി​ലെ എ​സ്റ്റാ​ഡി​യോ മൊ​ണി​മെ​ന്‍റ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​ണ് അ​ർ​ജ​ന്‍റീ​ന എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ത​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളും ര​ണ്ട് അ​സി​സ്റ്റു​ക​ളു​മാ​യി മെ​സ്സി ക​ളം നി​റ​ഞ്ഞാ​ടി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും, ര​ണ്ടാം പ​കു​തി​യി​ൽ അ​ർ​ജ​ന്‍റീ​ന പൂ​ർ​ണാ​ധി​പ​ത്യം പു​ല​ർ​ത്തി.

ല​യ​ണ​ൽ മെ​സ്സി​യു​ടെ കൃ​ത്യ​മാ​യ പാ​സി​ൽ നി​ന്ന് വെ​റ്റ​റ​ൻ ഡി​ഫ​ൻ​ഡ​ർ നി​ക്കോ​ളാ​സ് ഒ​ടാ​മ​ൻ​ഡി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. മെ​സി​യു​ടെ പാ​സ് സ്വീ​ക​രി​ച്ച് യു​വ​താ​രം നി​ക്കോ പാ​സ് ബോ​ക്സി​നു പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത മ​നോ​ഹ​ര​മാ​യ ഷൂ​ട്ട് വ​ല​യി​ലെ​ത്തി​ച്ച​താ​യി​രു​ന്നു ര​ണ്ടാ​മ​ത് ഗോ​ൾ. പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് ല​യ​ണ​ൽ മെ​സി ത​ന്‍റെ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്.

ലോ​ക​ക​പ്പ് ജേ​താ​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഈ ​വി​ട​വാ​ങ്ങ​ൽ മ​ത്സ​രം അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വൈ​കാ​രി​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി.

Related posts

Leave a Comment