നി​ങ്ങ​ൾ​ക്ക് 90 മി​നി​റ്റ് വേ​ഗ​ത്തി​ലും ഗാ​ഢ​മാ​യും ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​മോ, 12 ല​ക്ഷം സ്വ​ന്ത​മാ​ക്കാം; ജ​പ്പാ​നി​ൽ കൗ​തു​ക​ക​ര​മാ​യ ‘ഉ​റ​ക്ക മ​ത്സ​രം’!

ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത് വി​ചി​ത്ര​മാ​യ ഒ​രു മ​ത്സ​ര​മാ​ണ്. വേ​ഗ​ത്തി​ൽ ഉ​റ​ങ്ങാ​നും ഏ​റ്റ​വും ഗാ​ഢ​മാ​യി ഉ​റ​ങ്ങാ​നും ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ജ​പ്പാ​നി​ൽ അ​പൂ​ർ​വ്വ​വും കൗ​തു​ക​ക​ര​വു​മാ​യ മ​ത്സ​ര സം​ഘാ​ട​നം. ‘മാ​റ്റ് റെ​യ്‌​സ്’ (Matt Race) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​കു​ന്ന വ്യ​ക്തി​ക്ക് ല​ഭി​ക്കു​ന്ന​ത് 20 ല​ക്ഷ​ത്തി​ല​ധി​കം യെ​ൻ (ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ) സ​മ്മാ​ന​മാ​ണ്.

ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ക്വാ​ല സ്ലീ​പ്പ് ജ​പ്പാ​ൻ’ എ​ന്ന മെ​ത്ത നി​ർ​മ്മാ​ണ ക​മ്പ​നി​യാ​ണ് ഈ ​വി​ചി​ത്ര​മാ​യ മ​ത്സ​ര​ത്തി​ന് പി​ന്നി​ൽ. വെ​ളി​ച്ചം കു​റ​ച്ച മു​റി​യി​ൽ മ​നോ​ഹ​ര​മാ​യ മെ​ത്ത​ക​ളി​ൽ കി​ട​ന്ന് 90 മി​നി​റ്റാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​റ​ങ്ങേ​ണ്ട​ത്. എ​ത്ര വേ​ഗ​ത്തി​ലും ആ​ഴ​ത്തി​ലും ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജ​യി​യെ നി​ശ്ച​യി​ക്കു​ന്ന​ത്.

ഇ​തി​നാ​യി മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ത​ല​യി​ൽ പ്ര​ത്യേ​ക ഉ​റ​ക്ക നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ (Sleep Tracking Devices) ഘ​ടി​പ്പി​ച്ചി​രു​ന്നു. ചി​ല​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​വ​ക​ളെ ക​യ്യി​ൽ പി​ടി​ച്ചാ​ണ് മെ​ത്ത​യി​ൽ കി​ട​ന്ന​ത്.

‘സ്വി​മി’ എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സ​മ്മാ​ന​ത്തു​ക ഉ​പ​യോ​ഗി​ച്ച് വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റാ​നും ‘രാ​ജ​കു​മാ​രി​മാ​രു​ടേ​ത് പോ​ലെ​യു​ള്ള’ ഒ​രു കി​ട​ക്ക വാ​ങ്ങാ​നു​മാ​ണ് ത​ന്‍റെ പ്ലാ​നെ​ന്ന് വി​ജ​യി പ​റ​ഞ്ഞു.

ഒ​രു വി​നോ​ദ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ങ്കി​ലും, ജ​പ്പാ​ൻ നേ​രി​ടു​ന്ന ക​ടു​ത്ത ഉ​റ​ക്ക​മി​ല്ലാ​യ്മ​യെ​ന്ന പ്ര​ശ്ന​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക​യാ​ണ് ഈ ​മ​ത്സ​രം.

2021ലെ OECD ​ഡാ​റ്റ പ്ര​കാ​രം, വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി ഉ​റ​ക്കം (ദി​വ​സ​ത്തി​ൽ 7 മ​ണി​ക്കൂ​ർ 24 മി​നി​റ്റ്) ല​ഭി​ക്കു​ന്ന​ത് ജ​പ്പാ​ൻ​കാ​ർ​ക്കാ​ണ്.2025​ലെ സ്ലീ​പ്പ് സൈ​ക്കി​ൾ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ഉ​റ​ക്ക​നി​ല​വാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജ​പ്പാ​ൻ.

ജോ​ലി​യി​ലെ ക​ടു​ത്ത തൊ​ഴി​ൽ സ​മ്മ​ർ​ദ്ദം, ജോ​ലി​സ്ഥ​ല​ത്തേ​ക്കു​ള്ള നീ​ണ്ട യാ​ത്ര​ക​ൾ, തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​രീ​തി എ​ന്നി​വ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ജ​പ്പാ​നി​ലെ നാ​ലി​ലൊ​രാ​ൾ ക​ടു​ത്ത ഉ​റ​ക്ക​മി​ല്ലാ​യ്മ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി
ന്‍റെ ക​ണ​ക്ക്. ഉ​റ​ക്ക​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​ബോ​ധ​വും താ​ല്പ​ര്യ​വും വ​ള​ർ​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

Related posts

Leave a Comment