പുരുഷന്മാര്‍ ശല്യം ചെയ്യുന്നുവെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് ! ദുബായിലെ അധ്യപികയും ആലപ്പുഴക്കാരി വീട്ടമ്മയും അശ്ലീല സന്ദേശങ്ങളും വീഡിയോയും അയയ്ക്കുന്നുവെന്ന് യുവതിയുടെ പരാതി…

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുന്ന ഞരമ്പുരോഗികളായ നിരവധി പുരുഷന്മാര്‍ ഈ സമൂഹത്തിലുണ്ട്. എന്നാല്‍ മാലിയില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികയ്ക്ക് ഉണ്ടായത് മറ്റൊരു അനുഭവമാണ്. ആശാ ദീപ എന്ന അധ്യാപികയ്ക്ക് ശല്യമായി മാറിയത് രണ്ട് സ്ത്രീകളാണ്. ഫേസ്ബുക്കിലൂടെ ഈ സ്ത്രീകള്‍ നിരന്തരം അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുന്നുവെന്നാണാണ് അധ്യാപികയുടെ പരാതി.

ഇപ്പോള്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശാ ദീപ പങ്കുവെച്ചിരിക്കുകയാണ്. ഇവര്‍ സ്ത്രീകള്‍ തന്നെയാണെന്നും ഇത് പുരുഷന്മാരുടെ ഫേക്ക് ഐഡികള്‍ അല്ലെന്നും ആശ തന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നു. ആണുങ്ങള്‍ പോലും ഇങ്ങനെ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ഈ സ്ത്രീകളുടെ സംഘത്തില്‍ പെട്ട ആരും ഇനി തന്നെ ശല്യം ചെയ്യരുതെന്നും ആശാ പറയുന്നു.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ;

‘ഇന്‍ബോക്സിലെ ലെസ്ബിയന്‍ ആക്രമണം അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈല്‍ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റുകള്‍ accept ചെയ്തു. അതില്‍ ഒന്ന് രണ്ടു പേര് ഇന്‍ബോക്സില്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ക്ക് സമയം പോലെ മറുപടി നല്‍കി. ഉടനെ അവളുമാര്‍ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന് ആയി. ശരിയല്ല എന്ന് തോന്നി മറുപടി നല്‍കാഞ്ഞപ്പോള്‍ .. പിന്നീടുള്ള വോയ്‌സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയില്‍ ആയി.

അതില്‍ ഒരുത്തി ഒരു പോണ്‍ ക്ലിപ്പും അയച്ചു .. അത്രയും ആയപ്പോള്‍ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ ! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങള്‍ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങില്‍ ഉള്ളവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവായി ഇന്‍ബോക്സില്‍ വന്നു ശല്യം ചെയ്യരുതേ ! ഇത്രയും വര്‍ഷങ്ങള്‍ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങള്‍ പോലും ഇന്‍ബോക്സില്‍ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല ഇത് ആണുങ്ങളുടെ fake ഐഡികള്‍ അല്ല ! ഒറിജിനല്‍ പെണ്ണുങ്ങള്‍ ആണ് . Beware of these types of profiles in FB –

Related posts