സക്കീർഭായിക്ക് കഴിയുമോ ഇങ്ങനെ..! ചേ​ർ​ത്ത് പി​ടി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് ദി​ലീ​പും ലി​ബ​ർ​ട്ടി ബ​ഷീ​റും; കൗതുകക്കാഴ്ചയ്ക്ക് ദിലീപ് ഫാൻസ് നൽകിയ ക്യാപ്ഷൻ  ഇങ്ങനെ…

 

ത​ല​ശേ​രി: തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യ ര​ണ്ടു പേ​രി​ലാ​യി​രു​ന്നു ഏ​വ​രു​ടെ​യും ശ്ര​ദ്ധ.

സ​മീ​പ നാ​ളു​ക​ളി​ൽ പ​ര​സ്പ​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ന​ട​ൻ ദി​ലീ​പും നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച മ​റ്റു​ള്ള​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ക​യും ത​ല​ശേ​രി കോ​ട​തി​യി​ൽ ദി​ലീ​പി​നെ​തി​രെ കേ​സ് ന​ൽ​കു​ക​യും ചെ​യ്ത ലി​ബ​ർ​ട്ട‌ി ബ​ഷീ​റും ദി​ലീ​പും ച​ട​ങ്ങി​ൽ ക​ണ്ടു​മു​ട്ടി​യ​യു​ട​ൻ കൈ​കോ​ർ​ത്ത് ചേ​ർ​ത്ത് പി​ടി​ച്ച് ഫോ​ട്ടോ എ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഈ ​ചി​ത്ര​ങ്ങ​ൾ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. “എ​ൻ ന​ൻ​പ​നെ പോ​ലാ​രു​മി​ല്ലേ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ദി​ലീ​പ് ഫാ​ൻ​സ് ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഏ​റ്റു​മു​ട്ടി​യ ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​ണ്ടു​മു​ട്ടു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ലി​ബ​ർ​ട്ടി ബ​ഷീ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഗു​ഢാ​ലോ​ച​ന​യാ​ണെ​ന്ന ദി​ലീ​പി​ന്‍റെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​ഡ്വ. വി.​ആ​ർ. നാ​സ​ർ മു​ഖാ​ന്ത​രം ലി​ബ​ർ​ട്ടി ബ​ഷീ​ർ ദി​ലീ​പി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ൽ ദി​ലീ​പ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ത​ല​ശേ​രി ജു​ഡീ​ഷല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. കോ​ട​തി കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment