നോട്ടയുമില്ല, ബിജെപിക്ക് സ്ഥാനാർഥിയുമില്ല; എങ്കിലും ഇഷ്ടപ്പെട്ടയാൾക്ക് വോട്ട് ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോർജ്

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം. നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെ പി നേതാവ് പി.സി. ജോർജ് പി.സി. ജോര്‍ജിന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്‍റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.’- പി.സി. ജോർജ് പറഞ്ഞു..

Read More

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചതിച്ചാശാനേ…95 ലക്ഷം സാരി ആരെ ഉടുപ്പിക്കണമെന്നറിയാതെ തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും…

ഹൈദരാബാദ്: കാലാവധി തികയാന്‍ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്ന തെലങ്കാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക എട്ടിന്റെ പണി.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതോടെ ഓര്‍ഡര്‍ നല്‍കിയ 95 ലക്ഷം സാരി എന്തു ചെയ്യുമെന്നറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും. 95 ലക്ഷത്തില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്സ്‌റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷന്‍ മുഖ്യമന്ത്രിയുടെ മകന്‍ കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.…

Read More