അ​വ​ർ എ​ൻ​ഗേ​ജ്ഡ് ആണ്..! ​ പ്ര​ണ​യ വി​വാ​ഹം വ​ർ​ധി​ക്കു​ന്നു; ത​ങ്ങ​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്നു​വെ​ന്ന് വി​വാ​ഹ ഏ​ജ​ന്‍റു​മാ​ർ

ക​ണ്ണൂ​ർ: പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് കാ​ര​ണം ത​ങ്ങ​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്നു​വെ​ന്ന് വി​വാ​ഹ ഏ​ജ​ന്‍റു​മാ​രു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും വ​ട​ക്ക​ൻ മേ​ഖ​ലാ യോ​ഗം.

വി​വാ​ഹ​പ്രാ​യ​മാ​യ ആ​ളു​ക​ളെ അ​ന്വേ​ഷി​ച്ചെ​ത്തു​ന്പോ​ൾ അ​വ​ർ എ​ൻ​ഗേ​ജ്ഡ് ആ​ണെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ണ​യ വി​വാ​ഹം വ​ർ​ധി​ക്കു​ന്ന​ത് കാ​ര​ണം വി​വാ​ഹ ഏ​ജ​ന്‍റു​മാ​രു​ടെ‍​യും മ​റ്റു പ​ല മേ​ഖ​ല​ക​ളി​ലെ​യും വ​രു​മാ​നം ന​ഷ്ട​മാ​കു​ന്ന​താ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വേ മാ​ര്യേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ര​വീ​ന്ദ്ര​ൻ കെ.​എം. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

ക​ണ്ണൂ​ർ റെ​യി​ൻ​ബോ ‌ടൂ​റി​റ്റ് ഹോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Related posts

Leave a Comment