ലോക്ക് ഡൗണിൽ വിനോദ സഞ്ചരികളുടെ വരവ് നിലച്ചു; വി​ശ​ന്നു വ​ല​ഞ്ഞ് നെ​ല്ലി​യാ​ന്പ​തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ

നെന്മാ​റ: ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് നി​ല​ച്ച​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ശ​ന്നു വ​ല​യു​ക​യാ​ണ്. കൂ​ടു​ത​ലും കു​ര​ങ്ങുകളും സിം​ഹ​വാ​ല​നു​മാ​ണ് കു​ടു​ങ്ങി​യ​ത്.

ഏ​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ വി​ശ​ന്നു വ​ല​ഞ്ഞ കു​ര​ങ്ങു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​തും പി​ൻ​തു​ട​ർ​ന്നു ഓ​ടു​ന്ന​തും പ​തി​വാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കു​ന്നി​ല്ല. സ​ഞ്ചാ​രി​ക​ളെ ക​ണ്ടാ​ൽ ഓ​ടി​മ​റ​യാ​റു​ള്ള സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ ഇ​ന്ന് നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന​ത് പ​തി​വാ​യി.

വ​ല്ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ അ​യ്യ​പ്പ​ൻ​തി​ട്ടി​ലും കൈ​കാ​ട്ടി​ക്കു സ​മീ​പ​വും നോ​ക്കി​യി​രി​ക്കു​ന്ന സിം​ഹ​വാ​ല​ൻ​മാ​രു​ടെ ചി​ത്രം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്ത​ൽ എ​ളു​പ്പ​മാ​യി.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളി​ൽ നി​ന്നോ മ​റ്റു വ​ഴി​യി​ലൂ​ടെ​യോ ഭ​ക്ഷ​ണം കി​ട്ടാ​നു​ള്ള മാ​ർ​ഗ​മി​ല്ലാ​താ​യ​താ​ണ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ന​യാ​യ​ത്. വി​ശ​ന്നി​രി​ക്കു​ന്ന കു​ര​ങ്ങുകളുടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മൃ​ഗ​സ്നേ​ഹി​ക​ൾ ആ​രും മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment