ലോ​ട്ട​റി ക്ഷേ​മ​നി​ധി​യി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: പി​ന്നി​ൽ ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ൾ: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍​ടി​യു​സി

കോ​ട്ട​യം: ലോ​ട്ട​റി തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​രു​ടെ പ​ങ്കു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട്ട് ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വ​ഷ​ണം ന​ട​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ പു​റ​ത്തു​വ​ന്ന 14. 93 കോ​ടി രൂ​പ അ​ഴി​മ​തി​യു​ടെ ഒ​രം​ശം മാ​ത്ര​മാ​ണെ​ന്നും അ​ഴി​മ​തി മു​ഴു​വ​ന്‍ പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ലോ​ട്ട​റി വി​ല്പ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ടി​യ വെ​യി​ലും മ​ഴ​യും നേ​രി​ട്ട് ലോ​ട്ട​റി​വി​റ്റ് ഖ​ജ​നാ​വി​ല്‍ എ​ത്തി​ക്കു​ന്ന​തു പ്ര​തി​വ​ര്‍​ഷം പ​തി​നാ​റാ​യി​രം കോ​ടി രൂ​പ​യി​ല്‍ അ​ധി​ക​മാ​ണ്. നി​യ​മ​പ​ര​മാ​യി ഇ​തി​ന്‍റെ ഒ​രു ശ​ത​മാ​നം തു​ക സ​ര്‍​ക്കാ​ര്‍ ബോ​ര്‍​ഡി​ലേ​ക്ക് അ​ട​യ്ക്കു​ന്ന​തും ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ മാ​സം​തോ​റും അ​ട​ക്കു​ന്ന 50 രൂ​പ അം​ശാ​ദാ​യ തു​ക​യു​മാ​ണ് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട​ത്.

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ചി​കി​ത്സാ ആ​നു​കൂ​ല്യം, പെ​ന്‍​ഷ​ന്‍, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വി​വാ​ഹ ധ​ന​സ​ഹാ​യം എ​ന്നി​വ നി​ര​ന്ത​ര​മാ​യി വെ​ട്ടി​ക്കു​റ​ച്ചും സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​തെ​യും ക​ടു​ത്ത തൊ​ഴി​ലാ​ളി ദ്രോ​ഹ​മാ​ണ് ചെ​യ്യു​ന്ന​ത്. മു​ന്‍​പ് ഇ​ല്ലാ​ത്ത വി​ധം പ​ര​സ്യ​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ തു​ക ചി​ല​വ​ഴി​ച്ചും ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ധ​ന​മ​ന്ത്രി​യു​ടെ​യും സി​പി​എം ഉ​ന്ന​ത​രു​ടെ​യും അ​റി​വോ​ടെ​യാ​ണ്.

ബോ​ര്‍​ഡി​ലെ ഒ​രു ക്ലാ​ര്‍​ക്കി​ന് മാ​ത്രം ചെ​യ്യാ​വു​ന്ന ത​ട്ടി​പ്പ​ല്ല പു​റ​ത്തു​വ​രു​ന്ന​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ഐ​എ​ന്‍​ടി​യു​സി ലോ​ട്ട​റി ഡ​യ​റ​ക്‌​ട​റേ​റ്റി​നു​മു​ന്നി​ല്‍ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി​യും ഡ​യ​റ​ക്ട​റും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ന​ട​ക്കാ​തി​രു​ന്ന​തി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നും ഐ​എ​ന്‍​ടി​യു​സി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ ശ​ക്ത​മാ​യ അ​നി​ശി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​റി​യി​ച്ചു.

Related posts

Leave a Comment