ഇതാണ് പറയുന്നത്, എല്ലാത്തിനും ഓരോ സമയമുണ്ടെന്ന്! 700 വര്‍ഷം പഴക്കമുള്ള താമരവിത്ത് ഒടുവില്‍ തളിരിട്ടു; രണ്ടു വര്‍ഷത്തെ നീണ്ട പരിചരണങ്ങള്‍ക്ക് ഒടുവില്‍

Lotus_ancient01700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​മ​ര​വി​ത്ത് ഒ​ടു​വി​ൽ ത​ളി​രി​ട്ടു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ണ്ടോ​ഗ് പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്കം ചെ​ന്ന താ​മ​ര​വി​ത്ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ത്തി​ന്‍റെ സം​ര​ക്ഷ​ണം ചൈ​ന​യി​ലെ പ്ര​ശ​സ്ത സ​സ്യ​ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ ഡോ. ​ലി സെ​ൻ​ഗ്രോ​ഗ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് താ​മ​ര​വി​ത്തി​നു ജീ​വ​ൻ​ വ​ച്ച​ത്. ചെ​റി​യ കു​ള​ത്തി​ൽ പ​ന്ത​ലി​ച്ചു വ​ള​രു​ന്ന താ​മ​ര​ച്ചെ​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. താ​മ​ര​വി​ത്ത് എ​ഡി 960- 1279 കാ​ല​ഘ​ട്ട​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ് പു​രാ​വ​സ്തു ഗേ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. താ​മ​ര​പ്പൂ​വ് അ​തി​വി​ശി​ഷ്ട​മാ​യി കാ​ണു​ന്ന ചൈ​ന​ക്കാ​ർ ഒ​ന്ന​ട​ങ്കം ച​രി​ത്ര​മു​റ​ങ്ങു​ന്ന ഈ ​താ​മ​ര​ച്ചെ​ടി പൂ​വി​ടു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

Related posts