നല്ലൊരു നാളേക്കായി..! തിരുവനന്തപുരം ലോ അക്കാഡമി വിഷയത്തിൽ ശനിയാഴ്ച തീരുമാനമുണ്ടായേക്കും

tvm-low-accademy-lതിരുവനന്തപുരം: ലോ അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട് കോളജിൽ തെളിവെടുപ്പിന് എത്തിയ സർവകലാശാല സിൻഡിക്കറ്റ് ഉപസമിതിയുടെ യോഗം ശനിയാഴ്ച ആസ്ഥാനത്ത് നടക്കും. ഈ യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നാണു സൂചന.


സിൻഡിക്കറ്റ് ഉപസമിതി അക്കാഡമിയിലെത്തി വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും വിശദമായ തെളിവെടുത്തിരുന്നു. കോളജിനും ജീവനക്കാർക്കും സുരക്ഷ നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇടക്കാല ഉത്തരവ് ഇന്നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

അതിനിടെ ലോ അക്കാഡമി പരിസരത്ത് ഉപവാസം അനുഷ്ഠിക്കുന്ന ബിജെപി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ സമരം തുടരുകയാണ്. വി.എസ്.അച്യുതാനന്ദൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ, വി.എം.സുധീരൻ, പി.കെ.ശശികല, കോടിയേരി ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ സമരപ്പന്തലിലെത്തി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അഭിവാദ്യമർപ്പിച്ചു.

കോളജിന് അധികമുള്ള ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. കോളജിന് അഫിയിലേയഷൻ ഇല്ല എന്നു പറയുന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇതിനുള്ള രേഖകൾ ഹാജരാക്കുമെന്നും പ്രിൻസിപ്പൽ ലക്ഷ്മി നായർ പറയുന്നു.

ലോ അക്കാഡമി സമരം തുടർച്ചയായ 16ാം ദിവസത്തിൽ എത്തിനിൽക്കുന്പോഴും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിദ്യാർഥി പ്രതിനിധികളെ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാൻ സംഘടനകൾ തീരുമാനമെടുത്തത്. പ്രിൻസിപ്പലിന്‍റെ രാജി എന്ന ആവശ്യം സംഘടനകൾ കൂടുതൽ കർശനമാക്കിയതും ചർച്ച പരാജയമായതിന്‍റെ വെളിച്ചത്തിലാണ്. സമരം നടക്കുന്നതിനാൽ ലോ അക്കാഡമി ശക്തമായ പോലീസ് സുരക്ഷയിലാണ്. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=199317#sthash.B6zMnG0B.dpuf

Related posts