വരനെ ആവശ്യമുണ്ട് മേക്കിംഗ് വീഡിയോ പുറത്ത് ! ഷൂട്ടിംഗിനിടെയുള്ള രസകരമായ സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍, കല്യാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ഷൂട്ടിംഗിനിടെയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ജോണി ആന്റണിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള സീനിലെ ഡാന്‍സ് സ്റ്റെപ്പിന്റെ ഐഡിയ അനൂപിന്റേതായിരുന്നു. സുരേഷ് ഗോപിയുടെ പഴയൊരു ചിത്രത്തിലെ ഡാന്‍സ് സ്റ്റെപ്പ് ആണ് ഈ ചിത്രത്തില്‍ താരം തന്നെ പുനരവതരിപ്പിച്ചത്.

തിയറ്ററില്‍ ഏറെ കൈയ്യടി നേടിയ രംഗം കൂടിയായിരുന്നു അത്. പഴയ ഹിറ്റ് ജോഡികളായിരുന്ന സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ഈ ചിത്രം.

Related posts

Leave a Comment