ബ​സി​ൽ നിന്നിറങ്ങുന്നതിനിടെ മാല പൊട്ടിച്ച് ഓടി മഞ്ജുവും മാലതിയും; പിന്നാലെ ഓടി ഇരുവരേയും പിടിച്ചകത്താക്കി വഹാബ്

അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​നി​ക​ളാ​യ മ​ഞ്ജു, മാ​ല​തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ കാ​ക്കാ​ഴ​ത്തു വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

കാ​ക്കാ​ഴം ഷൗ​ക്ക​ത്ത് മ​ൻ​സി​ലി​ൽ റം​ലാ​ബീ​വി​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പ​ല്ല​ന​യി​ലെ ബ​ന്ധു​വീ​ട്ടി​ൽനി​ന്ന് മ​ട​ങ്ങി​യ ഇ​വ​ർ കാ​ക്കാ​ഴ​ത്തെ സ്റ്റോ​പ്പി​ലി​റ​ങ്ങി​യ​പ്പോ​ൾ പ്ര​തി​ക​ൾ മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ഹാ​ബ് എ​ന്ന യു​വാ​വ് പു​റ​കെ ഓ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​ക്കാ​ഴം സ്കൂ​ളി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വി​ടെവച്ച് പി​ടി​കൂ​ടി​യ ഇ​വ​രെ പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment