റിനിയ്ക്ക് വെറുതേ നോക്കിനിൽക്കാൻ തോന്നിയില്ല; മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന മോ​ഷ്ടാ​വി​നെ  ഓടിച്ചിട്ടു പി​ടി​കൂ​ടി പോലീസിൽ ഏൽപ്പിച്ച് താരമായി യുവതി

കോ​ല​ഞ്ചേ​രി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി​യ യു​വ​തി​യെ സ​ഹ​യാ​ത്രി​ക്കാ​രി കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.10 ഓ​ടെ ചൂ​ണ്ടി -മു​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ബ​സി​ൽ സ​മീ​പ​ത്തു നി​ന്ന പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ന്ന സ്ത്രീ​യെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ണ് മീ​മ്പാ​റ സ്വ​ദേ​ശി റി​നി റോ​ബി​ൻ പു​റ​കെ ഓ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റോ​പ്പി​ൽ നി​ന്ന് പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല​യു​മാ​യി ഓ​ടി​യ യു​വ​തി​യു​ടെ പു​റ​കെ ഓ​ടി​യ റി​നി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ഒ​രാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts