എന്തോ മറന്നെന്നാ തോന്നുന്നേ..!  അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മ​ങ്ക​ര ആ​ശു​പ​ത്രിയെ  കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി​;  ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമൂലം വലഞ്ഞ് രോഗികൾ

ഒ​റ്റ​പ്പാ​ലം: ആ​ർ​ദ്രം​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത മ​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തു​മൂ​ലം രോ​ഗി​ക​ൾ വ​ല​യു​ന്നു. ഇ​തു​മൂ​ലം ഒ​പി പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.മൂ​ന്നു ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കേ​ണ്ട കേ​ന്ദ്ര​ത്തി​ൽ നി​ല​വി​ലു​ള്ള​ത് ര​ണ്ടു​പേ​ർ മാ​ത്രം.

ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യെ​ടു​ക്കു​ന്പോ​ഴാ​ണ് ഒ​പി മു​ട​ങ്ങു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തു​മൂ​ലം ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കു​ന്നു​ണ്ട​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.ഇ​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നി​രു​ന്നു. വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ഒ​പി സ​മ​യം ഉ​ച്ച​വ​രെ​യാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് നി​യ​മി​ക്കേ​ണ്ട ഡോ​ക്ട​റെ ഇ​തു​വ​രെ ല​ഭ്യ​മാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​ർ​ദ്രം​പ​ദ്ധ​തി ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. ആ​റു​മാ​സ​ക്കാ​ലം ഡോ​ക്ട​റെ നി​യ​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് നി​യ​മ​നം മു​ട​ങ്ങി. പ്ര​തി​ദി​നം ഇ​രു​ന്നൂ​റി​ലേ​റെ രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യ മ​ങ്ക​ര, ല​ക്കി​ടി​പേ​രൂ​ർ, മ​ണ്ണൂ​ർ, പ​റ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളും ഇ​വി​ടെ ചി​കി​ത്സ​തേ​ടി എ​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​ടു​ത്ത മാ​സ​ത്തോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ഡി​എം​ഒ ഉ​റ​പ്പു​ന​ല്കി​യി​ട്ടു​ള്ള​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Related posts