ബൈ​ക്കി​ലെ​ത്തി​യ സം​ഘം വൃദ്ധയുടെ  ര​ണ്ട​ര​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു; ഏഴുമാസത്തിനുള്ളിൽ പ്രദേശത്ത് നടക്കുന്ന മൂ ന്നാമത്തെ മാലപൊട്ടിക്കൽ

ചേ​ർ​പ്പ്: ഊ​ര​ക​ത്ത് ബൈ​ക്കി​ലെ​ത്തി മാ​ല​പൊ​ട്ടി​ക്കു​ന്ന സം​ഘം വി​ല​സു​ന്നു. ഇ​ന്നലെ വൈകിട്ട് മു​റ്റം അ​ടി​ച്ചു​വാ​രു​ന്ന വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ​വ​ൻ മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. ഊ​ര​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ള​ങ്ങോ​ട് റോ​ഡി​ൽ മാ​ങ്ങാ​ട്ടു​ക​ര​പ​റ​ന്പി​ൽ കു​ഞ്ഞു​പെ​ണ്ണി​ന്‍റെ (74) മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

വൈകിട്ട് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ റോ​ഡ് അ​ടി​ച്ചു​വാ​രു​ന്പോ​ഴാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ന്‍റെ പു​റ​കി​ൽ ഇ​രു​ന്ന​യാ​ൾ ചാ​ടി​യി​റ​ങ്ങി മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ബൈ​ക്കി​ൽ​ത​ന്നെ ര​ക്ഷ​പ്പെ​ട്ടു.

ബൈ​ക്കി​ന്‍റെ സൈ​ല​ൻ​സ​റി​ന്‍റെ ശ​ബ്ദം കാ​ര​ണം ഇ​വ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ആ​രും കേ​ട്ടി​ല്ല. ചേ​ർ​പ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​ഴു​മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം​ത​വ​ണ​യാ​ണ് ഈ ​പ​രി​സ​ര​ങ്ങ​ളി​ൽ മാ​ല​മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts