മാലിന്യ ടാങ്ക് പൊട്ടി, മലിനജലം ആശുപത്രി പരിസരത്ത്; ദുർഗന്ധം സഹിക്കാനാവാതെ അത്യാഹിത വിഭാഗത്തിലെ രോഗികൾ


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മാ​ലി​ന്യ ടാ​ങ്ക് പൊ​ട്ടി മലിനജലം ആശുപത്രി പരിസരത്തേക്ക് ഒ​ഴു​കു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു പി​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ ടാ​ങ്കാ​ണ് പൊ​ട്ടിയത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും ഡോക്‌‌ടർ​മാ​രു​ടെ​യും താ​മ​സസ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൈ​പ്പു​ക​ളി​ലൂ​ടെ എ​ത്തി​ച്ചേ​രു​ന്ന​ത് ഈ ​ടാ​ങ്കി​ലേ​ക്കാ​ണ്.

ഇ​വി​ടെ നി​ന്നും ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ്ലാന്‍റിൽ ശു​ദ്ധീ​ക​രി​ക്കു​ന്ന മ​ലി​ന​ജ​ലം അ​വി​ടെനി​ന്നും തോ​ട്ടി​ലേ​ക്കും ഒ​ഴു​ക്കി​വി​ടും.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് എ​ത്തു​ന്ന​ത്. മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം സ​ഹി​ച്ച് ക​ഴി​യേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് രോഗികൾ.

മാ​ത്ര​വുമ​ല്ല, ഈ​ച്ച​യും കൊ​തു​കും മൂ​ലം മ​റ്റു പ​ലവി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. മാ​ലി​ന്യ ടാ​ങ്കി​ന്‍റെ ചോ​ർ​ച്ച മാ​റ്റി മ​ലി​ന​ജ​ലം ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts