ഭാ​ര്യ​യെ നി​ര​ന്ത​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തിയ യുവാവിനെ ഭ​ർ​ത്താ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു

കൊ​ല്ലം: ഭാ​ര്യ​യെ ശ​ല്യം ചെ​യ്തു​വെ​ന്ന വി​രോ​ധ​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു. ഇ​ട​യ്ക്ക​യോ​ട് തി​രു​വ​രി കു​ന്നും​പു​റം സ്വ​ദേ​ശി ക​ലേ​ഷ്(23) ആ​ണ് മ​രി​ച്ച​ത്. ച​ട​യ​മം​ഗ​ലം പോ​രേ​ട​ത്ത് ആ​യി​രു​ന്നു സം​ഭ​വം.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ക​ലേ​ഷ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​സി​ൽ പ്ര​തി സ​ന​ൽ റി​മാ​ൻ​ഡി​ലാ​ണ്. ത​ന്‍റെ ഭാ​ര്യ​യെ ശ​ല്യം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ന​ൽ പ​ട്ടാ​പ്പ​ക​ൽ പ​ര​സ്യ​മാ​യി നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ വ​ച്ച് ക​ലേ​ഷി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.

ക​ലേ​ഷ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സ​ന​ൽ ബ​ക്ക​റ്റി​ൽ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ ഒ​ഴി​ച്ച​പ്പോ​ൾ പു​റ​ത്തേ​ക്ക് ഓ​ടി​യ ക​ലേ​ഷി​ന്‍റെ ദേ​ഹ​ത്തേ​ക്ക് പ്ര​തി പ​ന്ത​ത്തി​ൽ തീ ​കൊ​ളു​ത്തി എ​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ദേ​ഹാ​സ​ക​ലം തീ​പി​ടി​ച്ച ക​ലേ​ഷ് നി​ല​വി​ളി​ച്ച് ഓ​ടി. സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. ക​ലേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു.

കൃ​ത്യം ന​ട​ത്തി​യ ശേ​ഷം പ്ര​തി ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ലേ​ഷ് ഭാ​ര്യ​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​തി​നാ​ലാ​ണ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. 

Related posts

Leave a Comment