ഓ​ടു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്നി​റ​ങ്ങി പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​നം…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​ന്‍ പ​ല​പ​രി​പാ​ടി​ക​ളും കാ​ണി​ച്ച് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സം കാ​ണി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്.

പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പോ​ലും ഇ​ത്ത​ര​ക്കാ​രെ മ​ര​ണ​ക്ക​ളി​ക​ളി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും തു​ലാ​സി​ലാ​ക്കി​ക്കൊ​ണ്ട് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ തു​ട​രു​ന്നു.

അ​തി​ന്റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഈ ​വീ​ഡി​യോ.

ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍​നി​ന്ന് ഇ​റ​ങ്ങി, തു​റ​ന്ന ഡോ​റി​ല്‍ ക​യ​റി​യി​രു​ന്നാ​ണ് ഒ​രു യു​വാ​വ് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത്.

ഗാ​സി​യാ​ബാ​ദ് ഹൈ​വേ​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ക​ര​മാ​യ ഈ ​അ​ഭ്യാ​സ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​പി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

വീ​ഡി​യോ​യി​ല്‍ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment