പട്ടാപ്പകല്‍ യുവതിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ! വരുന്ന വഴിയില്‍ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ പിടികൂടാന്‍ ശ്രമിച്ചതായി വിവരം

കുമളി:പട്ടാപ്പകല്‍ യുവതിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.അയ്യപ്പന്‍കോവില്‍ ആനക്കുഴി കുന്നത്തോട്ട് ലിബിന്‍ ജോസഫ് (24)നെയാണ് കുമളി എസ്‌ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ചെങ്കരയിലായിരുന്നു സംഭവം.വിജനമായ സ്ഥലത്ത് കാറില്‍ ബലമായി കയറ്റാനാണു ശ്രമിച്ചത്..

കുതറി രക്ഷപ്പെട്ട സ്ത്രീ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുമളി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വരുന്ന വഴിയില്‍ ലിബിന്‍ വഴി ചോദിക്കാനെന്ന വിധത്തില്‍ വാഹനം നിര്‍ത്തി മറ്റൊരു സ്ത്രീയെയും കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ അമിത വേഗത്തില്‍ ചെങ്കര പുല്ലുമേട് വഴി മേരികുളം ഭാഗത്തേക്കു പോയി. ഇവര്‍ പരാതി നല്‍കിയിട്ടില്ല.ചെങ്കരയിലെയും പുല്ലുമേട്ടിലെയും ടാക്‌സി ഡ്രൈവര്‍മാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൊട്ടിയ നിലയിലാണ്.

Related posts