കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തലയില്‍ ആഴത്തിലുള്ള മുറിവ്; ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്റെ പാടുകളും; കെവിന്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദനത്തിനിരയായി

കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിൻ ക്രൂരമർദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെയാണ് തോട്ടിൽനിന്നും മൃതദേഹം കണ്ടെത്തിയത്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകൾ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ർ​ധ​രാ​ത്രി വീ​ടാ​ക്ര​മി​ച്ചാ​ണ് അ​ക്ര​മി സം​ഘം കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ വി​ട്ട​യ​ച്ചി​രു​ന്നു. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ​രാ​തി.

ബ​ന്ധു​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Related posts