വിവാഹം കഴിഞ്ഞാൽ പല കാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഇന്നു രണ്ടുപേരും തുല്യമായി കുടുംബം നോക്കുന്നവരുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അമ്മയോടും ചേച്ചിയോടുമെല്ലാം പൈസ ചോദിക്കാം. പക്ഷേ, ഭാര്യയോടു ചോദിക്കുമ്പോൾ അവർക്ക് മനസിലാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് ചിലപ്പോൾ വിഷമമാകും. വർക്കില്ലാതിരിക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയാണ്.
സിനിമ കാണും. ഡാൻസ് പഠിക്കാൻ പോകും. സെറ്റിൽഡ് ആകട്ടെ എന്ന് വിചാരിച്ചു. അത് നടന്നില്ല. ഇപ്പോൾ ഈ ലൈഫിൽ ഞാൻ ഓക്കെയാണ്. ഇനി അങ്ങനെയൊരാൾ വന്നുചേർന്നാൽ നടക്കട്ടെ എന്നേയുള്ളൂ.
ഇനി പ്രയത്നിക്കുന്നില്ല. സിനിമയ്ക്കുവേണ്ടി മാത്രമേ പ്രയത്നിക്കുന്നുള്ളൂ. കല്യാണമൊക്കെ വന്നു ചേരേണ്ട കാര്യങ്ങളാണ്. വീട്ടിൽ കല്യാണക്കാര്യം പറയുമ്പോൾ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എറണാകുളത്ത് മാറി താമസിക്കും. പിന്നെ തിരിച്ചുവരും. കല്യാണക്കാര്യം പറയുന്നത് എനിക്ക് പൊതുവെ വലിയ ദേഷ്യമുള്ള കാര്യമല്ല.-മണിക്കുട്ടൻ
