ഞാ​ൻ പ്രോ​മോ​ട്ട് ചെ​യ്തി​ല്ല; അ​മ്മ​യ്ക്ക് കു​ശു​മ്പാ​ണോ​യെ​ന്ന് അ​വ​ർ ചോ​ദി​ച്ചെ​ന്ന് ഉ​ർ​വ​ശി


കു​ഞ്ഞാ​റ്റ സി​നി​മ​യി​ലേ​ക്കു വ​രു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​താ​ണ്. അ​ച്ചു​വി​ന്‍റെ അ​മ്മ​യി​ലെ ‍ഡ​യ​ലോ​ഗ് എ​നി​ക്കുപോ​ലും ഓ​ർ​മ​യി​ല്ല. അ​ത് അ​വ​ൾ ഡ​ബ്സ്മാ​ഷ് ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ ഇ​വ​ൾ കോ​മ​ഡി ന​ന്നാ​യി ചെ​യ്യു​മെ​ന്നു വി​ചാ​രി​ച്ചു. ഈ ​രം​ഗ​ത്തേ​ക്കു ത​ന്നെ വ​രു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ഞാ​ൻ കൂ​ടു​ത​ൽ പ്രോ​മോ​ട്ട് ചെ​യ്തി​ല്ല. എ​ന്‍റെ ഭ​ർ​ത്താ​വി​നാ​ണ് വീ​ഡി​യോ ചെ​യ്ത് അ​യ​ക്കു​ക. ഉ​ഗ്ര​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യും.

ഞാ​ൻ ക​ണ്ട​താ​യി ഭാ​വി​ക്കി​ല്ല. കോ​മ​ഡി​യി​ലേ​ക്കാ​ണ് അ​വ​ളു​ടെ ല​ക്ഷ്യം. നീ ​പ​ഠി​ച്ചി​ട്ട് ശ​മ്പ​ളം കി​ട്ടു​ന്ന ജോ​ലി ക​ണ്ടെ​ത്തി​യ ശേ​ഷം മാ​ത്രം അ​ഭി​ന​യം മ​തി​യെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ശി​വ​ൻ ചേ​ട്ട​നു​മാ​യാ​ണ് മു​ഴു​വ​ൻ പ​റ​ച്ചി​ൽ.

അ​വ​സാ​ന​മാ​യ​പ്പോ​ൾ അ​വ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി. അ​മ്മ​യ്ക്ക് 14 വ​യ​സാ​യ​പ്പോ​ൾ സി​നി​മ​യി​ലേ​ക്ക് വ​രാ​മ​ല്ലോ. നി​ന​ക്കെ​ന്താ​ണ് പ്ര​ശ്നം, അ​മ്മ​യ്ക്ക് നി​ന്നോ​ട് കു​ശു​മ്പാ​ണോ എ​ന്നെ​ല്ലാം അ​വ​ർ ചോ​ദി​ച്ചു. അ​ങ്ങ​നെ​യാ​ണ് മ​ക​ൾ സി​നി​മാരം​ഗ​ത്തേ​ക്കു വ​രു​ന്ന​ത്. -ഉ​ർ​വ​ശി

Related posts

Leave a Comment