കിം ​കിം പാ​ട്ടി​ന്


മ​ഞ്ജു വാ​ര്യ​രും കാ​ളി​ദാ​സ് ജ​യ​റാ​മും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ആ​ന്‍റ് ജി​ൽ. അ​തി​ലെ കിം ​കിം എ​ന്ന ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മ​ഞ്ജു ത​ന്നെ ആ​ല​പി​ച്ച ഈ ​ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ പാ​ട്ടി​ന് ചു​വ​ടു​വെ​ക്കു​ന്ന മ​ഞ്ജു​വി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ന്‍റ് ജി​ൽ. ര​ച​ന​യും സ​ന്തോ​ഷ് ശി​വ​ൻ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​ൽ​പ്പം ഫ​ണ്‍ ആ​സ്വ​ദി​ക്കു എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് മ​ഞ്ജൂ ത​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​വീ​ഡി​യോ​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് മു​ന്നി​ലൊ​രു ച​ല​ഞ്ച് വ​ച്ചി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. മ​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച ന​ർ​ത്ത​കി​മാ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു.

അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്‍റെ നൃ​ത്ത വീ​ഡി​യോ ആ​രാ​ധ​ക​രും ഉ​ട​ൻ ത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​മ​നോ​ഹ​ര​മാ​യാ​ണ് മ​ഞ്ജു ചു​വ​ടു​വെ​ക്കു​ന്ന​ത്. രാം ​സു​രേ​ന്ദ്ര​നാ​ണ് കിം ​കിം എ​ന്ന ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പാ​ട്ട് പു​റ​ത്ത് വ​ന്ന​പ്പോ​ൾ ത​ന്നെ കിം ​കിം എ​ന്ന പ്ര​യോ​ഗം ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കിം ​കിം എ​ന്ന വ​രി​ക​ളു​ടെ അ​ർ​ഥം പ​ങ്കു​വ​ച്ചു കൊ​ണ്ട് ബി​കെ ഹ​രി​നാ​രാ​യ​ണ​ൻ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് ജ​യ​റാം, സൗ​ബി​ൻ ഷാ​ഹി​ർ, നെ​ടു​മു​ടി വേ​ണു, അ​ജു വ​ർ​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ദ്ര​ൻ​സ്, ബേ​സി​ൽ ജോ​സ​ഫ് തു​ട​ങ്ങി വ​ൻ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് ശി​വ​ൻ ര​ച​ന​യും സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ആ​ന്‍റ് ജി​ൽ.
ചു​വ​ടു​വ​ച്ച് മ​ഞ്ജു

Related posts

Leave a Comment