മോഹൻലാലിന്‍റെ മ​ര​യ്ക്കാ​റിൽ സു​നി​ൽ ഷെ​ട്ടി​യും അ​ർ​ജു​നും

മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി​യും ത​മി​ഴ് താ​രം അ​ർ​ജു​നും. പ്ര​ഭു, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്നീ താ​ര​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണ് ഈ ​ര​ണ്ടു സൂ​പ്പ​ർ താ​ര​ങ്ങ​ളും സി​നി​മ​യു​ടെ ഭാ​ഗ​ങ്ങ​ളാ​കു​ന്ന​ത്. മ​ധു, നെ​ടു​മു​ടി വേ​ണു, ര​ണ്‍​ജി പ​ണി​ക്ക​ർ, സി​ദ്ദി​ഖ് എ​ന്നി​വ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്ന മ​റ്റ് വ​മ്പ​ൻ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ രാ​മേ​ശ്വ​രം, ബാ​ദ്മി, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്.

Related posts