മ​ദ്യ​പാ​ന​വും ബ​ഹ​ള​വും  ചോദ്യം ചെയ്ത വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു; മൂന്ന് വയസുള്ള  കുട്ടിക്കു ക്രൂര മർദ്ദനം

ചാ​ല​ക്കു​ടി: പോ​ട്ട​യി​ൽ വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും വീ​ടും വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തു. ആ​ളൂ​രി​ൽ സ്റ്റേ​ഷ​ന​റി​ക​ട ന​ട​ത്തു​ന്ന പോ​ട്ട കൈ​നാ​ട​ത്തു​പ​റ​ന്പി​ൽ ജ​സ്റ്റി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ​രി​ക്കേ​റ്റ ജ​സ്റ്റി​നെ​യും ഭാ​ര്യ ജി​ജി​യേ​യും മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യേ​യും പോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ച​പ്പോ​ൾ വാ​തി​ൽ തു​റ​ന്ന ജ​സ്റ്റി​നെ അ​ക്ര​മി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ​ചെ​ന്ന ഭാ​ര്യ ജി​ജി​ക്കും മ​ർ​ദ​ന​മേ​റ്റു. ജി​ജി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണി​നു പ​രി​ക്കേ​റ്റു.വീ​ട്ടു​മു​റ്റ​ത്തു പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ര​ണ്ടു കാ​റു​ക​ളു​ടെ ചി​ല്ലു​ക​ളും വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും വ​ടി​വാ​ൾ​കൊ​ണ്ടു ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ വാ​തി​ൽ അ​ട​ച്ച​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ വി​ളി​ച്ച് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ സ്ഥ​ലം​വി​ട്ടു.മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലു പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ളൂ​രി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന ജ​സ്റ്റി​ന്‍റെ ക​ട​യു​ടെ സ​മീ​പം ഒ​രു സം​ഘം ആ​ളു​ക​ൾ സ്ഥി​ര​മാ​യി മ​ദ്യ​പാ​ന​വും ബ​ഹ​ള​വും ന​ട​ത്തി​യി​രു​ന്നു.

ശ​ല്യം സ​ഹി​ക്കാ​തെ​വ​ന്ന​പ്പോ​ൾ ജ​സ്റ്റി​ൻ ഇ​തു തു​ട​ർ​ന്നാ​ൽ പോ​ലീ​സി​ൽ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ചാ​ല​ക്കു​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment