ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ല്‍ ഭാ​ര്യ​യു​ടെ ന​മ്പ​ര്‍; വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ചു;​ പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ

അ​ഞ്ച​ല്‍ : ഭാ​ര്യ​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു യു​വാ​വി​നെ​യും ഇ​യാ​ളു​ടെ ഭാ​ര്യ​യേ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ആ​യൂ​രി​ലാ​ണ് സം​ഭ​വം. ആ​യൂ​ര്‍ വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​ക്കും ഭാ​ര്യ​യ്ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ ആ​യൂ​ർ സ്വ​ദേ​ശി​യെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. സം​ഭ​വ​ത്തെ കു​റി​ച്ച്‌ പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: ബ​ന്ധു വാ​യ വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ത​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ർ സേ​വ് ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​തി ക​ണ്ടു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ പ​ട്ടി​ക ക​ഷ്ണ​വു​മാ​യി വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​യു​ടെ വീ​ടി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി‍ ബ​ന്ധു​വി​ന്‍റെ ത​ല​യ്ക്കും ദേ​ഹ​ത്തും അ​ടി​ച്ചു മു​റി​വേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യു​ടെ ത​ല​യ്ക്കും പ​ട്ടി​ക ക​മ്പ് കൊ​ണ്ട് അ​ടി​ച്ചു.

ബോ​ധം ന​ഷ്ട​പ്പെ​ട്ട് ത​റ​യി​ല്‍ കി​ട​ന്ന ബ​ന്ധു​വി​നെ​യും ത​ല​യ്ക്കു മു​റി​വേ​റ്റ ഭാ​ര്യ​യേ​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​ക​ള്‍​ക്കാ​യി ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ച​ട​യ​മം​ഗ​ലം പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​ധ​ശ്ര​മം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത പോ​ലീ​സ് വൈ​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment