മൈക്കിൾ ബ്രേസ്‌​വെ​ല്ലി​ന് പ​രി​ക്ക്; കി​വീ​സി​ന് തി​രി​ച്ച​ടി

നാ​ഗ്പു​ർ: ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീ​മി​ന് തി​രി​ച്ച​ടി. ഓ​ൾ​റൗ​ണ്ട​ർ മൈ​ക്കി​ൾ ബ്രേ​സ്‌​വെ​ൽ പ​രി​ക്ക് മൂ​ലം പ​ര​മ്പ​ര​യി​ൽ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ന്യൂ​സി​ല​ൻ​ഡ് ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ൽ​കു​ന്ന സൂ​ച​ന.

ബു​ധ​നാ​ഴ്ച​യാ​ണ് അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ഗ്പു​രി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് ബ്രേ​സ്വെ​ല്ലി​ന് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന്‍റെ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഓ​ൾ​റൗ​ണ്ട​ർ ക്രി​സ്റ്റ​ൻ ക്ലാ​ർ​ക്കി​നെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കി​വീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് ക്ലാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം ഏ​ഴ് വി​ക്ക​റ്റു​ക​ളും നേ​ടി​യി​രു​ന്നു.

Related posts

Leave a Comment