അ​ഭി​മാ​നം വാ​നോ​ളം… അ​ച്ഛ​നേ​യും അ​മ്മ​യേ​യും​കൊ​ണ്ട് ആ​കാ​ശം​മു​ട്ടെ പ​റ​ന്നു​യ​ർ​ന്ന് മ​ക​ൻ; ഇ​ത് സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മെ​ന്ന് പൈ​ല​റ്റ് അ​വി​രാ​ൾ പ​രാ​ഖ്

ന​മ്മു​ടെ വി​ജ​യ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളോ​ളം സ​ന്തോ​ഷി​ക്കു​ന്ന മ​റ്റാ​രും ത​ന്നെ ഈ ​ലോ​ക​ത്തി​ല്ല. മ​ക്ക​ൾ എ​ത്ര​ത്തോ​ളം ഉ​യ​ര​ത്തി​ലെ​ത്താ​മോ അ​ത്ര​യും പ​റ​ക്കു​ന്ന​ത് കാ​ണാ​ൻ കൊ​തി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​രാ​ണ് എ​ല്ലാ​വ​രും. ആ​കാ​ശം​മു​ട്ടെ പ​റ​ന്നൊ​രു മ​ക​ന്‍റെ വി​ജ​യ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മ​ക​ന്‍റെ ഫ്ലൈ​യിം​ഗ് ലൈ​വ് ക​ണ്ട് മ​ന​സ് നി​റ​യ്ക്കാ​ൻ എ​ത്തി​യ​താ​ണ് മാ​താ​പി​താ​ക്ക​ൾ. പൈ​ല​റ്റ് അ​വി​രാ​ൾ പ്ര​ഖാ​റ് ആ​ണ് ന​മ്മു​ടെ ഹീ​റോ. അ​ദ്ദേ​ഹ​മാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും കൊ​ണ്ട് ആ​കാ​ശം നീ​ളെ പ​റ​ക്കാ​ൻ പോ​കു​ന്ന​ത്. അ​ച്ഛ​ന​മ്മ​മാ​രു​ടെ ആ​ദ്യ പ്ലെ​യി​ൻ യാ​ത്ര എ​ന്നാ​ൽ മ​ക​ൻ പ​റ​ത്ത​ട്ടെ, അ​ല്ലേ! പൈ​ല​റ്റ് എ​ന്ന നി​ല​യി​ൽ മാ​താ​പി​താ​ക്ക​ളെ​ക്കൊ​ണ്ടു​ള്ള ആ​ദ്യ യാ​ത്ര​യെ​ന്നാ​ണ് ഇ​തി​നെ അ​വി​രാ​ൾ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​ച്ഛ​നും അ​മ്മ​യും വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്പോ​ൾ അ​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന അ​വി​രാ​ളി​നെ ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. മാ​താ​പി​താ​ക്ക​ൾ അ​ക​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ൾ ഇ​രു​വ​രു​ടേ​യും കാ​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യാ​യി​രു​ന്നു ആ​ദ്യം അ​വി​രാ​ൾ ചെ​യ്ത​ത്. മ​ക​നെ ശി​ര​സി​ൽ ത​ഴു​കി അ​നു​ഗ്ര​ഹം ന​ൽ​കി അ​മ്മ അ​വ​നെ ആ​ലിം​ഗ​നം ചെ​യ്തു. അ​ഭി​മാ​ന​ത്തോ​ടെ മ​ക​നെ ചേ​ർ​ത്ത് പി​ടി​ച്ച് ക​ണ്ണു നി​റ​ച്ച് അ​ച്ഛ​നും മ​റു​ത​ല​യ്ക്ക​ൽ നി​ന്ന​തോ​ടെ ആ ​കാ​ഴ്ച ക​ണ്ടു നി​ന്ന​വ​രു​ടെ എ​ല്ലാം ക​ണ്ണും മ​ന​സും ഒ​രു​പോ​ലെ നി​റ​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. അ​ഭി​മാ​നം വാ​നോ​ളം എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. അ​വ​ൻ പ​റ​ത്തി​യ വി​മാ​നം നീ​ങ്ങു​ന്ന ആ​കാ​ശ​ത്തേ​ക്കാ​ൾ വ​ലു​താ​ണ് ആ ​അ​ച്ഛ​ന്‍റേ​യും അ​മ്മ​യു​ടേ​യും സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും എ​ന്ന് മ​റ്റു ചി​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment