ന​വ​കേ​ര​ള പു​ന​ർ​നിർ​മാ​ണം ബാ​ങ്കുകൾ അ​വ​സ​ര​മാ​യി കാ​ണ​ണമെന്ന് എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും ഒ​ര​വ​സ​ര​മാ​യി കാ​ണ​ണ​മെ​ന്ന് എം.​ബി.​രാ​ജേ​ഷ് എം​പി. ബാ​ങ്കു​ക​ൾ വ​ഴി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മാ​നു​ഷി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ സ​മീ​പ​നം ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​ത്തി​ലെ ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 10,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ടി​ലെ​ത്തി​ക്കാ​ൻ മി​നി​മം ബാ​ല​ൻ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ബാ​ങ്കു​ക​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

നി​ല​വി​ൽ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ ബാ​ങ്കു​ക​ൾ ഉ​ദാ​ര​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ 2906 കോ​ടി രൂ​പ വാ​യ്പാ​വി​ത​ര​ണം ചെ​യ്ത് ബാ​ങ്കു​ക​ൾ ജി​ല്ലാ വാ​യ്പാ​പ​ദ്ധ​തി​യു​ടെ 21 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു.

ഇ​തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 1133 കോ​ടി​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യ്ക്ക് 578 കോ​ടി​യും മ​റ്റു മു​ൻ​ഗ​ണ​നാ മേ​ഖ​ല​യ്ക്ക് 280 കോ​ടി രൂ​പ​യും വാ​യ്പ ന​ല്കി. ജി​ല്ല​യി​ൽ മു​ൻ​ഗ​ണ​നാ വാ​യ്പാ​വി​ത​ര​ണ​ത്തി​നാ​യി 1991 കോ​ടി ന​ല്കി 19 ശ​ത​മാ​നം പ്ര​വ​ർ​ത്ത​നം കൈ​വ​രി​ച്ചു. വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 68.54 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 1362 അ​പേ​ക്ഷ​ക​ളി​ലാ​യി 1350 ല​ക്ഷം വി​ദ്യാ​ഭ്യാ​സ വാ​യ്പ ന​ല്കി. കൂ​ടാ​തെ 1881 സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് 14 കോ​ടി രൂ​പ വാ​യ്പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​ൽ 24,288 കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ മു​ഖേ​ന 194 കോ​ടി അ​നു​വ​ദി​ച്ചു. മു​ദ്ര​ലോ​ണ്‍ വി​ഭാ​ഗ​ത്തി​ൽ 5018 പേ​ർ​ക്ക് 81 കോ​ടി​യും വാ​യ്പ ന​ല്കി​യി​ട്ടു​ണ്ട്.

ഹോ​ട്ട​ൽ ഗ​സാ​ല​യി​ൽ ന​ട​ന്ന ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, കാ​ന​റാ​ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സി.​എം.​ഹ​രി​ലാ​ൽ, ലീ​ഡ് ബാ​ങ്ക് ഡി​വി​ണ​ൽ മാ​നേ​ജ​ർ ഡി.​അ​നി​ൽ, ആ​ർ​ബി​ഐ ലീ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ ഹ​രി​ദാ​സ്, ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ ര​മേ​ഷ് വേ​ണു​ഗോ​പാ​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സെ​യ്ത​ല​വി, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts