ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് (22) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ​യി​ലു​ള്ള സാ​വ​രി​യ​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി ഉ​ത്ത​ര​വി​ട്ട കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​നും സാ​ധ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര-​നി​യ​മ ഇ​ട​പെ​ട​ലു​ക​ളും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന സാ​വ​രി​യ​യെ, സ​ഹ​പാ​ഠി​യും മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യു​മാ​യ സ​ദ​റു​ൽ ആ​നം നി​ര​ന്ത​രം മ​തം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യി അ​വി​ടെ​യു​ള്ള മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി.

ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, മു​ൻ​പും സാ​വ​രി​യ ഇ​യാ​ളു​ടെ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. പ്ര​തി നി​ല​വി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.​

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ റീ-​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ, ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടെ​ന്നും പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽനി​ന്നു​ള്ള വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ 20 ദി​വ​സ​ത്തോ​ളം സ​മ​യ​മെ​ടു​ക്കും.

കാമ്പ​സി​ന് പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കേ​ണ്ടിവ​രു​ന്ന സു​ര​ക്ഷാ​വീ​ഴ്ച​യാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. സാ​വ​രി​യ​യു​ടെ പി​താ​വ് ബ​സ​ന്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. പു​തി​യ പോ​സ്റ്റ്മോ​ർ​ട്ടം വി​വ​ര​ങ്ങ​ളും പ​രാ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ടു​ത്ത ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment