ഓ​ർ​ക്കു​ക…​ ശ്ര​ദ്ധി​ക്കു​ക… മഴക്കാലമാണ്, ന​ന​ഞ്ഞ മാ​സ്കി​ട​ല്ലേ…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ഴ ക​ന​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ മ​ഴ​യേ​റ്റു ന​ന​യു​മെ​ന്ന​തി​നാ​ൽ ന​ന​ഞ്ഞ മാ​സ്ക് അ​ധി​കം വൈ​കാ​തെ മാ​റ്റി പു​തി​യ മാ​സ്കു ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

വ​ണ്ടി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​ഴ​ക്കാ​ല​ത്ത് മാ​സ്കു ന​ന​യു​ന്ന​തു സ്വാ​ഭാ​വി​ക​മാ​യ​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നോ ഓ​ഫീ​സു​ക​ളി​ൽ നി​ന്നോ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മ​റ​ക്കാ​തെ കൈയിൽ മൂ​ന്നോ നാ​ലോ മാ​സ്കു​ക​ൾ ക​രു​തു​ക.

മാ​സ്കു​ക​ൾ നാ​ലു മ​ണി​ക്കൂ​റി​ല​ധി​കം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മാ​റ്റി പു​തി​യ​ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ന​ന​ഞ്ഞ മാ​സ്ക് എ​ത്ര​യും പെ​ട്ട​ന്നു മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​തു മ​റ്റു പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

ഷീ​ൽ​ഡു​ള്ള ഹെ​ൽ​മ​റ്റു​ള്ള​വ​ർ ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ പെ​ട്ട​ന്ന് ന​ന​യി​ല്ലെ​ങ്കി​ലും മ​ഴ​യാ​ത്ര​യ്ക്കുശേ​ഷം പു​തി​യ മാ​സ്കു​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Related posts

Leave a Comment