എ​ട്ടു പു​തു​ച്ചേ​രി ക്രി​ക്ക​റ്റ് ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ബി​സി​സി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​ട്ടു പു​തു​ച്ചേ​രി ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ​ക്ക് ബി​സി​സി​ഐ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. യോ​ഗ്യ​താ മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണു ബി​സി​സി​ഐ ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്.വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ പു​തു​ച്ചേ​രി​ക്കാ​യി ക​ളി​ക്കു​ന്ന ടീ​മി​ലെ സീ​നി​യ​ർ താ​ര​ങ്ങ​ളാ​ണ് ന​ട​പ​ടി നേ​രി​ട്ട​ത്. പു​തു​ച്ചേ​രി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ​തി​രേ ബി​സി​സി​ഐ​ക്കു നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന​തി​നെ​തി​രേ​യാ​യി​രു​ന്നു പ​രാ​തി​യി​ൽ ഏ​റെ​യും. വ്യാ​ജ ബെ​ർ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വി​ലാ​സ രേ​ഖ​ക​ൾ, എം​പ്ലോ​യ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ടീ​മി​ൽ ഇ​ടം​കി​ട്ടു​ന്ന​തി​നാ​യി ക​ളി​ക്കാ​ർ ഹാ​ജ​രാ​ക്കി​യെ​ന്ന് ബി​സി​സി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ബി​സി​സി​ഐ ന​ട​പ​ടി​യി​ലേ​ക്കു ക​ട​ന്ന​ത്.

എ​ട്ടു ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ക​ളി​ക്കു​ന്ന പു​തു​ച്ചേ​രി ടീ​മി​ലേ​ക്ക് എ​ട്ട് പ​ക​ര​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ബി​സി​സി​ഐ അ​നു​മ​തി ന​ൽ​കി.

Related posts