കോഴിക്കോട്: വടകരയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വ്യാജ കാണിച്ച് ദമ്പതികളിൽ നിന്ന് 3 ലക്ഷം രൂപ സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തു.
ഫേസ്ബുക്കിൽ വന്ന വ്യാജ നിക്ഷേപ പരസ്യത്തിലൂടെയാണ് തട്ടിപ്പ് സംഘം ദമ്പതികളെ വലയിലാക്കിയത്. കേന്ദ്രമന്ത്രിയുടെ വ്യാജ വീഡിയോ കണ്ട് വിശ്വസിച്ച ഇവർ ഉയർന്ന ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിക്കുകയായിരുന്നു. പല തവണകളായുള്ള ഇടപാടുകളിലൂടെ ആകെ 3 ലക്ഷം രൂപയാണ് ദമ്പതികൾക്ക് നഷ്ടമായത്.
ദമ്പതികൾ വീണ്ടും കൂടുതൽ പണം കൈമാറാൻ ശ്രമിക്കുന്നതിനിടെ ബാങ്ക് ജീവനക്കാരൻ നടത്തിയ കൃത്യമായ ഇടപെടലാണ് കുടുതൽ നഷ്ടങ്ങൾ ഒഴിവാക്കിയത്. സൈബർ ക്രൈം വിഭാഗവും വടകര പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
