ഒരു മണിക്കൂറിന് 25,000 രൂപ, സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്‌കൗണ്ടും! തൊടുപുഴയിലെ അനധികൃത മസാജിംഗ് പാര്‍ലറില്‍ നടന്നത്…

തൊടുപുഴയില്‍ അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് വിവരങ്ങള്‍.

കഴിഞ്ഞ ദിവസം ബ്യുട്ടിപാര്‍ലറിന്റെ പേരില്‍ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസില്‍ സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്.

സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്.

ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള ലൈസന്‍സിന്റെ മറവിലാണ് അനധികൃതമായി മസാജിംഗ് സെന്ററായി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

വമ്പന്‍ സജ്ജീകരണങ്ങളോടുകൂടിയാണ് മസാജിംഗ് പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. മസാജിംഗിനായി മൂന്ന് മുറികളാണ് സ്ഥാപനത്തില്‍ തയ്യാറാക്കിയിരുന്നത്.

ഈ സ്ഥാപനത്തില്‍ സ്ഥിരമായി എത്തുന്ന സ്ഥിരം കസ്റ്റമേഴ്‌സ് ഒത്തിരി പേരുണ്ടെന്നും പോലീസ് പറഞ്ഞു. സെക്‌സ് ബോഡി മസാജിംഗായിരുന്നു ഇവിടെ നല്‍കി വന്നിരുന്നത്.

മസാജിംഗിനായി പാര്‍ലറില്‍ എത്തുന്ന കസ്റ്റമേഴ്‌സ് തന്നെയാണ് മസാജ് ചെയ്യുവാനുള്ള യുവതികളെ തിരഞ്ഞെടുക്കുന്നതും. ഈ സ്ഥാപനത്തിലേക്ക് സ്ഥിരം കസ്റ്റമേഴ്‌സ് എത്താറുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

മണിക്കൂറുകള്‍ കണക്കാക്കിയാണ് മസാജിംഗിന് സ്ഥാപനം പണം ഈടാക്കിയിരുന്നതെന്നും സൂചനകളുണ്ട്. ഒരു മണിക്കൂര്‍ മസാജിംഗിന് 25,000 രൂപ വരെ ഈടാക്കിയിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

കുറേയേറെ സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്‌കൗണ്ടും സ്ഥാപനം നല്‍കിയിരുന്നതായാണ് വിവരം. നാലഞ്ചു മണിക്കൂറുകള്‍ ഉപയോഗിക്കുന്ന കസ്റ്റമേഴ്‌സ് വരെ സ്ഥാപനത്തില്‍ എത്തിയിരുന്നതായുള്ള സൂചനകളുമുണ്ട്.

പാര്‍ലറില്‍ സ്ഥിരം ജോലിചെയ്യുന്ന യുവതികള്‍ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായി പോലീസ് കരുതുന്നുണ്ട്.

വലിയൊരു ശൃംഘലയാണ് ഈ സ്ഥാപനത്തിന് പിറകില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നതും.

ഇതര സംസ്ഥാനക്കാരായ യുവതികളെയും കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം മസാജ് നടത്താനായി എത്തിച്ചിരുന്നുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

മസാജ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ കസ്റ്റമേഴ്‌സിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കുന്നതും സ്ഥാപനത്തില്‍ പതിവായിരുന്നു.

മസാജിംഗ് സ്ഥാപനത്തില്‍ വന്ന് മണിക്കൂറുകളോളം ചിലവഴിക്കുന്ന കസ്റ്റമേഴ്‌സും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മസാജ് പാര്‍ലര്‍ നടന്നുവന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്.

തൊടുപുഴ നഗരത്തില്‍ പുതിയ കെഎസ്ആര്‍ടിസി ടെര്‍മിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാര്‍ലറിലാണ് ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

സ്ഥാപനത്തില്‍ നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഈ മസാജിംഗ് സ്ഥാപനത്തില്‍ കൂടുതല്‍ യുവതികള്‍ ജോലി ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.

തൊടുപുഴയില്‍ ആറുമാസത്തിലേറെയായി പ്രവര്‍ത്തിച്ചുവരികയാണ് ലാവാ ബ്യൂട്ടിപാര്‍ലറെന്നാണ് പുറത്തുവരുന്ന വിവരം. ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

സ്ഥാപന ഉടമയെയും പിടിയിലായ മറ്റുള്ളവരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരിക്കുകയാണ്. അതേസമയം അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് പോലീസ് രംഗത്ത് എത്തിയിട്ടുണ്ട്.

നഗരത്തിന് തൊട്ടടുത്ത് ഇത്തരമൊരു കേന്ദ്രം നടത്താന്‍ ഉന്നതരുടെ സഹായം കിട്ടിയോ എന്ന് പൊലീസിന് സംശയവും പൊലീസിനുണ്ട്.

Related posts

Leave a Comment