മൗ​ഗ്ലിമാ​ൻ പ​റ​യു​ന്നു: മനുഷ്യർക്കൊപ്പമുള്ള ജീവിതം മടുത്തു, ചെന്നായ്ക്കൂട്ടത്തിലേക്കു മടങ്ങണം

ഇ​ത്ത​രം ചി​ന്ത​ക​ൾ ജം​ഗി​ൾ​ബു​ക്ക് പോ​ലു​ള്ള സാ​ങ്ക​ല്പി​ക ക​ഥ​ക​ളി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള​തെ​ങ്കി​ൽ സ്പെ​യി​നി​ലെ മാ​ർ​ക്കോ​സ് റോ​ഡ്രി​ഗ​സ് പ​ന്‍റോ​ജ എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍റെ ജീ​വി​തം വ്യ​ത്യ​സ്ത​മാ​ണ്. 12 വ​ർ​ഷം ജം​ഗി​ൾ​ബു​ക്കി​ലെ മൗ​ഗ്ലി​യെ​പ്പോ​ലെ ചെ​ന്നാ​യ്ക്ക​ൾ വ​ള​ർ​ത്തി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തെ.

ഏ​ഴാം വ​യ​സി​ൽ സ്പെ​യി​നി​ലെ സി​യ​റ മൊ​റീ​ന മ​ല​നി​ര​ക​ളി​ൽ​വ​ച്ചാ​ണ് മാ​ർ​ക്കോ​സി​നെ ചെ​ന്നാ​യ്ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 19-ാം വ​യ​സി​ൽ ക​ണ്ടെ​ത്തു​ന്പോ​ൾ ന​ഗ്ന​പാ​ദ​നാ​യി ഭാ​ഗി​ക​മാ​യി ന​ഗ്ന​ത മ​റ​ച്ച് ജീ​വി​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളേ​പ്പോ​ലെ മു​ര​ണ്ട് മാ​ത്ര​മാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

വ​വ്വാ​ലു​ക​ളും പാ​ന്പു​ക​ളും നി​റ​ഞ്ഞ ഗു​ഹ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ജീ​വി​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞി​രു​ന്ന​തെ​ന്ന് സ്പെ​യി​ലെ മൗ​ഗ്ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്രാ​യ​മാ​യെ​ങ്കി​ലും ഇ​പ്പോ​ഴും മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദ​ങ്ങ​ളും ചേ​ഷ്ട​ക​ളും പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നൊ​പ്പം അ​വ​യോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ന്നു​ണ്ട്.

എ​ന്നാ​ൽ, സ​മൂ​ഹം ഇ​പ്പോ​ഴും ത​ന്നെ അം​ഗീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ഗ​ലീ​ഷി​യ​യി​ൽ ഒ​രു ചെ​റി​യ വീ​ട്ടി​ൽ പെ​ൻ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ർ​ക്കോ​സ് ത​ന്‍റെ ജീ​വി​തം ഇ​പ്പോ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​ന്ന​തു മു​ത​ൽ പ​ല ത​വ​ണ മ​റ്റു​ള്ള​വ​രാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ടു, ജോ​ലി​സ്ഥ​ല​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​രാ​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ടു- അ​ദ്ദേ​ഹം വേദനയോടെ ഓർക്കുന്നു.

മൃ​ഗ​ങ്ങ​ളു​ടെ​യൊ​പ്പം ജീ​വി​തം തു​ട​ങ്ങു​ന്ന​തി​നു മു​ന്പും മാ​ർ​ക്കോ​സി​ന്‍റെ ജീ​വി​തം നാ​ട​കം​പോ​ലെ നീ​ളു​ന്ന​താ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ലേ അ​മ്മ മ​രി​ച്ച അ​ദ്ദേ​ഹ​ത്തെ മൂ​ന്നാം വ​യ​സി​ൽ അ​ച്ഛ​ൻ ഒ​രു ആ​ട്ടി​ട​യ​നു വി​റ്റു. ഇ​വി​ടെ​നി​ന്നാ​ണ് കാ​ട്ടി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​ത്. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​ന്യാസി​നീ സ​മൂ​ഹം ന​ട​ത്തി​യി​രു​ന്ന അ​നാ​ഥാ​ല​യ​ത്തി​ലാ​യി​രു​ന്നു ജീ​വി​തം.

അ​വ​രാ​ണ് ര​ണ്ടു കാ​ലി​ൽ ന​ട​ക്കാ​നും മേ​ശ​യി​ൽ​നി​ന്ന് ക​ഴി​ക്കാ​നു​മു​ള്ള ശീ​ലം വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. പി​ന്നീ​ട് കാ​ട്ടി​ൽ താ​ൻ താ​മ​സി​ച്ചി​രു​ന്നു ഗു​ഹ തേ​ടി ചെ​ന്ന​പ്പോ​ൾ അ​വി​ടെ കെ​ട്ടി​ട​ങ്ങ​ളും ഇ​ല​ക്‌​ട്രി​ക് ഗേ​റ്റു​ക​ളും ഉയ​ർ​ന്നു​പൊ​ങ്ങി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Related posts