മാ​വേ​ലി​ക്ക​ര​യി​ൽ മൂ​ന്ന് വീ​ടു​ക​ളു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം;​ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​കി​ട്ടി​യെ​ന്ന് പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം നോ​ക്കി ക​ല്ലു​മ​ല​യി​ലെ മൂന്നു വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്തു മോ​ഷ​ണം. ക​ല്ലു​മ​ല ഉ​മ്പ​ർ​നാ​ട് പ​ന​യ്ക്ക​ൽ അ​ജു​വി​ല്ല​യി​ൽ അ​ജു, നേ​മ​ത്ത് ഡോ.​നാ​സ​ർ, പോ​ള​ച്ചി​റ​യ്ക്ക​ൽ റേ ​നൈ​നാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണു ഞാ​യ​ർ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്.

3 വീ​ടു​ക​ളി​ലും ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണു മോ​ഷ്‌​ടാ​ക്ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന​ത്. ഡോ.​നാ​സ​റി​ൻ്റെ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്‌​ടാ​ക്ക​ൾ എ​ല്ലാ മു​റി​ക​ളു​ടെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തു. അ​ല​മാ​ര​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5 പ​വ​ൻ സ്വ​ർ​ണം അ​പ​ഹ​രി​ച്ചു.

അ​ജു​വി​ല്ല​യി​ലും പോ​ള​ച്ചി​റ​യ്ക്ക​ലും മേ​ശ​യും അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ടു. കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്‌​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു രണ്ടു മോ​ഷ്‌​ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment