മ​യാ​മി ഓ​പ്പ​ൺ: ഹാ​ല​പ്പും ക്വി​റ്റോ​വ​യും ക്വാ​ർ​ട്ട​റി​ൽ

മ​യാ​മി: റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പ് മ​യാ​മി ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. അ​മേ​രി​ക്ക​ൻ വെ​റ്റ​റ​ൻ താ​രം വീ​ന​സ് വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-3. വീ​ന​സി​നെ​തി​രെ സി​മോ​ണ​യു​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്.

ചെ​ക്ക് താ​രം പെ​ട്രാ ക്വി​റ്റോ​വ​യും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്‍റെ ക​രോ​ളി​നെ ഗാ​ർ​സി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ക്വി​റ്റോ​വ അ​വ​സാ​ന എ​ട്ടി​ൽ എ​ത്തി​യ​ത്. സ്കോ​ർ: 6-3, 6-3. ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​ടു​വി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തു​നി​ന്നും ന​വോ​മി ഒ​സാ​ക്ക‍​യെ പു​റ​ത്താ​ക്കി ക്വി​റ്റോ​വ​യോ ഹാ​ല​പ്പോ ക​ട​ന്നി​രി​ക്കും.

പു​രു​ഷ സിം​ഗി​ൾ​സി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ നാ​ലാം റൗ​ണ്ടി​ലെ​ത്തി. സെ​ർ​ബി​യ​യു​ടെ ഫി​ലി​പ് ക്ര​ജി​നോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 7-5 6-3.

Related posts