ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം! തി​ങ്ക​ളാ​ഴ്ച​യോ​ടെ മ​ഴ ശ​ക്തി​പ്പെ​ടും; സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച​യോ​ടെ മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​ണി​ക്കൂ​റു​ക​ളി​ൽ മ​ഴ കു​റ​യു​മെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യോ​ടെ വീ​ണ്ടും ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​ന്നു​ണ്ട്. അ​ത് ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൃ​ത്യ​മാ​യ വി​വ​രം തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​റി​യാ​മെ​ന്നു​മാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

Related posts