കരുമാലൂരെ കർഷകർക്ക് കഴിഞ്ഞ പ്രളയ അനുഭവം മറക്കാനാവില്ല;  കനത്ത മഴതുടങ്ങിയപ്പോഴേ കന്നുകാലികൾക്ക് പാലത്തിൽ സുരക്ഷയൊരുക്കി ക്ഷീരകർഷകർ

ക​രു​മാ​ലൂ​ർ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ന് മു​മ്പു ത​ന്നെ ക​ന്നു​കാ​ലി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി. മാ​ഞ്ഞാ​ലി പാ​ല​ത്തി​ന് മു​ക​ളി​ലെ കൈ​വ​രി​യി​ലാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട് സം​ര​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം ക​ന്നു​കാ​ലി​ക​ളും ഒ​ഴു​കി​പ്പോ​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ന്നു​കാ​ലി​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ല​രും ബാ​ങ്കി​ൽ നി​ന്നു വാ​യ്പ എ​ടു​ത്ത് വാ​ങ്ങി​യ പ​ശു​ക്ക​ളെ​യാ​ണ് വെ​ള്ള​മെ​ടു​ത്ത​ത്.

അ​ന്ന​ത്തെ ദു​ര​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ക​ന്നു​കാ​ലി​ക​ളു​ടെ സു​ര​ക്ഷ ക​ർ​ഷ​ക​ർ ഉ​റപ്പുവ​രു​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട​ത്. ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ടാ​ത്ത ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​റു​ക​ളും ബൈ​ക്കു​ക​ളും സം​ര​ക്ഷി​ച്ചു.

Related posts